ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ രാമണ്ണപേട്ട ഗ്രാമത്തില്‍ നിന്നുള്ള 26 വയസുകാരന്‍ നൂകരാപ്പു സായ് തേജയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. അജ്ഞാതര്‍ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബിരുദാനന്തര ബിരുദ പഠനത്തിനായി നാലു മാസം മുന്‍പാണ് യുവാവ് അമേരിക്കയിലെത്തിയത്. പഠനത്തോടൊപ്പം ഷിക്കാഗോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു സായ് തേജ. മരണ വിവരം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. മൃതദേഹം വീട്ടിലെത്തിക്കുന്നതിനായി വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് അമേരിക്കയിലെ തെലുങ്ക് സമൂഹം അറിയിച്ചിട്ടുണ്ട്.

സംഭവം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.