പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-16)

പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-16)

'പറയാം.; ഏവരും അറിഞ്ഞിരിക്കണം.!'
'അന്ന് തെരുവിൽ, കൂട്ടുകാരോടൊപ്പം
ഞങ്ങളും, ഹോളി കളിക്കുകയായിരുന്നു..!'
'പൂനൈയിൽ ജനിച്ചു വളർന്ന ഞങ്ങൾ,
അകാലത്തിൽ അനാഥത്ത്വമെന്ന പൊട്ട-
ക്കിണറിന്റെ വക്കോളമെത്തിയപ്പോൾ,
പൂനൈ മലയാളിസമാജം കൈത്താങ്ങായി...!!
പിന്നെ.., ഈ നാട്ടിൽ എത്തിച്ചു.!
മണ്ണെണ്ണ അടുപ്പു പൊട്ടിത്തെറിച്ചുണ്ടായ
അപകടത്തിൽ, ഞങ്ങളുടെ അമ്മയും,
അഛനും കത്തിയമർന്നു.!
കൺമണിയുടെ കണ്ഠം ഇടറി..!
മുത്തുമണി കഥ തുടർന്നു....
'വീടിന്റെ മുൻവശം തുന്നൽ കടയായിരുന്നു.!
പ്രധാന സഹായി അമ്മയായിരുന്നു.!
ധാരാളം തുന്നൽപണി കിട്ടുമായിരുന്നു.!'
സമാജത്തിന്റെ വായനശാലയിൽനിന്നും,
ചങ്ങമ്പുഴയുടേം, വയലാറിന്റേം കവിതാ-
പുസ്തകങ്ങൾ., പാരായണമേളത്തിന്
കൊഴുപ്പേറ്റുമായിരുന്നു..!'
'അങ്ങനെ ഞങ്ങളും 'അയിഷയെ' അറിഞ്ഞു.!
പൊന്മലയിൽ, മലരണിഞ്ഞു നിൽക്കുന്ന
കാടുകളിലൂടെ, ഞങ്ങൾ പൂക്കൾ നുള്ളി നടന്നു.!
പൂമഴയുടെ കീഴിൽ ഞങ്ങൾ കിടന്നുറങ്ങി.!
എല്ലാം ഭാവനയായിരുന്നു. 'ചപ്പാത്തിയും,
കിഴങ്ങു കറിയുമായി, കിനാവീന്ന്
അമ്മ ഞങ്ങളെ ഉണർത്തി.!'
'പാവം കുടിയാന്റെ വാഴക്കുല.,
തമ്പ്രാനു കാഴ്ചവെക്കുന്ന ദയനീയാവസ്ഥ.!'
ചങ്ങമ്പുഴയുടേം, വയലാറിന്റേം മധുരോദാ-
ത്തമായ കവിതകളിലൂടെ ഞങ്ങൾ..,
ഞങ്ങളുടെ നാടും, വയലേലകളും കണ്ടു.!'
കാട്ടുചോലകളിൽ നീന്തികളിച്ചു.!
ബാക്കി മണിയേച്ചി പറയും..!'
'വസ്ത്ര നിർമ്മാണത്തിലെ പുതുമകൾ
കണ്ടെത്തുന്ന 'ഡിസൈനർമാർ'
ആകണമെന്നായിരുന്നു മോഹം.!
പക്ഷേ, കാലം ഞങ്ങൾക്കു കരുതി-
വെച്ചത് മറ്റൊന്ന്..! '
അകാലത്തിൽ അനാഥരായി.!
പക്ഷേ, ഇന്ന് അങ്ങനെ തോന്നുന്നില്ല.!'
പൂനൈയിലെ നല്ലവരായ മലയാളിസമാജമേ,
അവിടെയും, ഇവിടെയുമുള്ള ഗുരുക്കന്മാരേ,
പമ്പയിലേ കുഞ്ഞോളങ്ങളേ, സഹപാഠികളേ
നിങ്ങൾക്ക് ഞങ്ങളുടെ..നമസ്കാർ.!'
കഥാമാസ്മരലോകത്തൂന്നുണർന്ന
സദസ്സിൽ കയ്യടിയുടെ അലയൊലിയാവേശം..!!
പെൺകുട്ടികൾ പ്ളസ്സ്-റ്റൂ' പാസ്സായി.!
ചക്കിട്ടമുറ്റത്തും, അങ്ങാടിമുറ്റത്തും....,
മാലപ്പടക്കവും, പൂത്തിരിയും ധാരാളം
കത്തിയമർന്നു.! തുടർ പഠനത്തേക്കുറിച്ച്
ചോദ്യശരങ്ങളുടെ വരവായി.!
മണിമുറ്റത്താണേൽ, തദ്ദേശീയമായ
വിവാഹാലോചനകളുടെ വേലിയേറ്റം!
ആൺപിള്ളാരുടെ വീടുകളിലും,
കല്ല്യാണാലോചനകൾ ഒഴിയുന്നില്ല.!
രണ്ടു വീട്ടിലും ദല്ലാളന്മാർ കയറിയിറങ്ങി!
ഒന്നും അങ്ങോട്ട് ശരിയായില്ല!
പുട്ടുകലത്തിൻ്റെ മൂട്ടിൽ, താപനിലയേറ്റ്
ഒന്നിലേറെ ഓട്ടകൾ വീണതു മിച്ചം.!
മണികുട്ടികളുടെ ഉന്നതപഠനം ചർച്ചയായി.!
ഒരുനാൾ, കുഞ്ഞേലിയാമ്മ ത്രേസ്സ്യാമ്മയോട്
വളരെ സങ്കടത്തോടെ പറഞ്ഞു...
"കല്യാണം കഴിഞ്ഞ്., പത്തു വർഷം കഴിഞ്ഞാ
ചാക്കോച്ചിയെ ദൈവം ഞങ്ങൾക്കു തന്നത്.."
"എന്റെ ഈശോയേ.., ഞങ്ങളുടെ കണ്ണുകൾ
അടയുംമുമ്പേ, അവന്റെ ഒരു കുഞ്ഞിനേ
കാണാനൊക്കുമോ ആവോ, ആർക്കറിയാം.?'
…………………………( തു ട രും )...............................

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.