കൊച്ചിയില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്! 85 കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ തട്ടി

കൊച്ചിയില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്! 85 കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ തട്ടി

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. എളംകുളം സ്വദേശിയായ 85 കാരനില്‍ നിന്ന് പതിനേഴ് ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. ജെറ്റ് എയര്‍വെയ്‌സിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഇക്കഴിഞ്ഞ നവംബറിലാണ് തട്ടിപ്പ് നടത്തിയത്.

ജെറ്റ് എയര്‍വേയ്‌സ് മാനേജ്‌മെന്റുമായി നടത്തിയ തട്ടിപ്പില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞ് കഴിഞ്ഞ മാസം 22 ന് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതില്‍ നിന്ന് ഒഴിവാക്കുന്നതിനായി ആദ്യം അയ്യായിരം രൂപ അയച്ചുതരാന്‍ പറഞ്ഞു. പിന്നീട് 27 ന് വീണ്ടും വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. 28 ന് 16 ലക്ഷം രൂപയും ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാക്കുന്നത്. ഇതിന് പിന്നാലെ സൈബര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.