കോഴിക്കോട്: മെക് 7 എന്ന പേരിലുള്ള വ്യായാമ കൂട്ടായ്മ വിവാദത്തില്‍ മലക്കം മറിഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം ബാഹ്യ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദേഹം പിന്‍വലിച്ചു.
അപൂര്‍വം ചിലയിടങ്ങളില്‍ അത്തരക്കാര്‍ നുഴഞ്ഞു കയറുന്നുവെന്നാണ് താന്‍ പറഞ്ഞതെന്ന് പി. മോഹനന്‍ ഇന്ന് തിരുത്തി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മെക് 7 എന്ന വ്യായാമ പരിശീലന പരിപാടിയില്‍ എത്തുന്നത് തീവ്രവാദികളാണന്ന് സിപിഎം നേതാവ് പറഞ്ഞത്. പിന്നാലെ മത സംഘടനകളും ബിജെപിയും അതിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
ജീവിത ശൈല്യ രോഗങ്ങള്‍ക്കെതിരെ കരുതലായി ആരംഭിച്ച വ്യായാമ കൂട്ടായ്മയാണ് മെക് 7 എന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നുമാണ് മോഹനന്റെ പുതിയ നിലപാട്. എന്നാല്‍ അതൊരു പൊതുവേദിയാണ്. അത്തരം വേദികളില്‍ ഉള്‍പ്പെടെ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, എസ്ഡിപിഐ തുടങ്ങിയ മതരാഷ്ട്ര വാദികള്‍ നുഴഞ്ഞുകയറി അവരുടെ അജണ്ട നടപ്പാക്കാനുള്ള നീക്കം നടത്തുന്നുണ്ട്.
ഇത്തരം വേദികളില്‍ ഇത്തരത്തിലുള്ള ശക്തികള്‍ കയറിപ്പറ്റി നമ്മുടെ നാടിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നാണ് നേരത്തെ പറഞ്ഞതെന്നും മെക് 7 എതിരെ ആരോപണമില്ലെന്നും പി. മോഹനന്‍ പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസ് അടക്കം നേരത്തെ മെക് സെവന് പിന്തുണ നല്‍കിയ നേതാക്കള്‍ മോഹനന്റെ നിലപാടിനെ എതിര്‍ത്തതും മലക്കം മറിച്ചിലിന് കാരണമായി. മാത്രമല്ല മുതിര്‍ന്ന പല സിപിഎം നേതാക്കളും മോഹനന്റെ പ്രസ്താവനയെ പാര്‍ട്ടി വേദികളില്‍ വിമര്‍ശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.