യു.കെയില്‍ മൂന്നാഴ്ചയിലേറെയായി മലയാളിയെ കാണ്മാനില്ല; ജനങ്ങളുടെ സഹായം തേടി പൊലീസ്

യു.കെയില്‍ മൂന്നാഴ്ചയിലേറെയായി മലയാളിയെ കാണ്മാനില്ല; ജനങ്ങളുടെ സഹായം തേടി പൊലീസ്

ലണ്ടന്‍: യു.കെയില്‍ മൂന്നാഴ്ചയിലേറെയായി മലയാളിയെ കാണ്മാനില്ല. ലണ്ടനില്‍ താമസിക്കുന്ന നരേന്ദ്രന്‍ രാമകൃഷ്ണനെയാണ് കാണാതായതായുള്ള പരാതി ഉയര്‍ന്നുവന്നിരിക്കുന്നത്. ഡിസംബര്‍ എട്ട് മുതല്‍ കാണ്മാനില്ലെന്നാണ് പറയുന്നത്. കെന്റിലെ ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്.

2024 സെപ്റ്റംബര്‍ വരെ ലണ്ടനിലെ ജെപി മോര്‍ഗനില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണനെ പുതിയ ജോലി അന്വേഷിക്കുന്നതിനിടെയാണ് കാണാതായത്. അദ്ദേഹത്തിന് ചില കുടുംബപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. യുഎഇയില്‍ താമസിക്കുന്ന സഹോദരന്‍ രാമകൃഷ്ണനെ കണ്ടെത്താനായി പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നരേന്ദ്രന്റെ യുകെയിലെ സുഹൃത്ത് പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. എങ്കിലും ഇതുവരെയും മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചതോടെ ത്വരിത ഗതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.