ന്യൂയോർക്ക്: കോവിഡ് 19 ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടു. തനിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഉടനെ തന്നെ പ്രചാരണം പരിപാടികളിൽ സജീവമാകുമെന്നും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. കോവിഡ് മുക്തി പൂർണ്ണമായി നേടുന്നതിന് മുൻപേ അദ്ദേഹം ആശുപത്രിവിട്ടതും പ്രചാരണ പരിപാടികളിൽ രംഗത്തുവരുന്നതും വലിയ വിമർശനത്തിന് വഴി തെളിച്ചിട്ടുണ്ട്.
വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലായിരുന്നു ട്രംപിന്റെ ചികിത്സ. ബാക്കി ചികിത്സകൾ വൈറ്റ്ഹൗസിൽ തുടരുമെന്നും ട്രംപ് വ്യക്തമാക്കി. വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്. ഇപ്പോൾ സുഖം പ്രാപിച്ച വരുന്നുവെന്നും കോവിഡിനെ ആരു ഭയക്കരുതെന്നും രോഗം ശരീരത്തെ കീഴടക്കാൻ അനുവദിക്കരുതെന്നും ആശുപത്രി വിടുന്നതിന് മുന്നേ ട്രംപ് ട്വിറ്ററിൽ കുറിച്ചു. വൈറ്റ്ഹൗസിലെത്തിയ ഉടനെ മാസ്‌ക് മാറ്റി അനുയായികളെ അഭിവാദ്യം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.