സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം താപനില ഉയരും; മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം, ജാ​ഗ്രത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം താപനില ഉയരും; മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം, ജാ​ഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. രണ്ട് മുതൽ മൂന്ന് ഡി​ഗ്രി സെൽ‌ഷ്യസ് വരെ താപനില ഉയർന്നേക്കാം.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടിനും അസ്വസ്ഥതയുളവാക്കുന്ന കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. ചൂട് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാ​ഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പകൽ 11 മണി മുതൽ മൂന്ന് മണി വരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രമിക്കണം. ദാഹ​മില്ലെങ്കിലും വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ ഒഴിവാക്കണം. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രം ധരിക്കാനും ശ്രദ്ധിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.