തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പാര്‍ലമെന്റില്‍ ഉന്നയിച്ച ആരോപണത്തിന് മാപ്പ് ചോദിക്കുന്നതായി പി.വി അന്‍വര്‍. നിലമ്പൂരില്‍ ഇനി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ താന്‍ മത്സരിക്കില്ലെന്നും അന്‍വര്‍ അറിയിച്ചു. യുഡിഎഫിലേക്ക് ചേക്കാറാനുള്ള താല്‍പര്യവും അദേഹം കൈവിട്ടില്ല.
നിരുപാധിക പിന്തുണ യുഡിഎഫിന് നല്‍കുമെന്നാണ് തൃണമൂലില്‍ ചേര്‍ന്ന അന്‍വറിന്റെ പ്രഖ്യാപനം. ഉപതിരഞ്ഞെടുപ്പില്‍ വയനാട് ഡിസിസി പ്രസിഡന്റ് വി. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും യുഡിഎഫിനോട് അന്‍വര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയില്‍ അഴിമതി ആരോപണങ്ങളുന്നയിച്ചതില്‍ ഖേദമുണ്ടെന്നും അദേഹത്തിന് മാനഹാനിയുണ്ടാക്കിയതില്‍ മാപ്പ് ചോദിക്കുന്നതായും അന്‍വര്‍ പറഞ്ഞു.
സതീശനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ നിര്‍ദേശപ്രകാരമാണെന്നും അന്‍വര്‍ വെളിപ്പെടുത്തി. പി.ശശിക്കും പൊലീസിനുമെതിരെ ആരോപണം ഉന്നയിച്ചത് ഉന്നത നേതാക്കള്‍ പറഞ്ഞിട്ടായിരുന്നു. എന്നാല്‍ ഈ നേതാക്കള്‍ പിന്നീട് ഫോണെടുത്തില്ലെന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ ഈ നേതാക്കള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ അന്‍വര്‍ തയ്യാറായില്ല.
ഇനി നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ മത്സരിക്കില്ല. നിരുപാധിക പിന്തുണ യുഡിഎഫിന് നല്‍കും. പിണറായിസത്തിനെതിരായ അവസാന ആണിയാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ്. അവിടെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും. മലയോര പ്രശ്‌നങ്ങള്‍ ആഴത്തില്‍ അറിയുന്ന വി.ജോയിയെ (ഡിസിസി പ്രസിഡന്റ്) അവിടെ മത്സരിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയാണ് യുഡിഎഫിനോട് മുന്നോട്ടുവെക്കാനുള്ളത്. അവിടെ വി.ജോയി മത്സരിച്ചാല്‍ 30,000 വോട്ടുകള്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഉറപ്പാണ്. പിണറായിസത്തിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. നിലമ്പൂരില്‍ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.