ന്യൂഡല്‍ഹി: 2025ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്തരിച്ച മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മ വിഭൂഷണ്‍. ഹോക്കി താരം പി.ആര്‍ ശ്രീജേഷിനും പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്മ വിഭൂഷണ്‍ ലഭിച്ചു. നടി ശോഭനയ്ക്ക് പത്മ ഭൂഷണ്‍ ലഭിച്ചു. കേരളത്തിന്റെ സ്വന്തം ഫുട്ബോള്‍ താരം ഐ.എം വിജയനും ഡോ. കെ. ഓമനക്കുട്ടിക്കും പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.
തമിഴ്‌നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്‌ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. പത്മ പുരസ്‌കാര ജേതാക്കളുടെ മുഴുവന്‍ പട്ടികയും ഇന്ന് തന്നെ പുറത്തുവിടും.
ഗോവയുടെ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണായക പോരാളിയായിരുന്നു ലീബാ ലോ ബോ സര്‍ദേശായി. പോര്‍ച്ചുഗീസ് ഭരണത്തിനെതിരെ ആളുകളെ അണിനിരത്തനായി ഭൂഗര്‍ഭ റേഡിയോ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിലും വലിയ പങ്കുവഹിച്ചു. സെര്‍വിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട പഠനത്തിന് ഡല്‍ഹിയില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ. നീര്‍ജ ഭട്‌ലയും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.