ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി; പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി; പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ന്യൂഡൽഹി : പാര്‍ലമെന്‍റില്‍ കേന്ദ്ര ബജറ്റവതരണം തുടങ്ങി. ബജറ്റ് അവതരണം ആരംഭിക്കുന്നതിന് മുമ്പേ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം തുടങ്ങി. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചു.

മൂന്നാം മോഡി സർക്കാരിന്‍റെ രണ്ടാം ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. 10 മേഖലകളായി തിരിച്ച ബജറ്റാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ പറഞ്ഞു. സമ്പൂർണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി.

മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുൻതൂക്കമെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റിൽ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന നടപടികൾക്ക് സാധ്യതയുണ്ട്. ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയേക്കും. യുപിഐ ഐഡി വഴിയുള്ള പണമിടപാടുകൾ നിയന്ത്രിക്കുന്ന പുതിയ ചട്ടം കൊണ്ടുവരാനും സാധ്യതയുണ്ട്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.