ന്യൂഡൽഹി: കുംഭമേളയെ ചൊല്ലിയുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ മൂന്നാം മോഡി സർക്കാരിന്റെ ബജറ്റ് അവതരണം തുടങ്ങി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ദരിദ്രർ, സ്‌ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർക്ക് പ്രഥമ പരിഗണന നൽകുന്നതാണ് ഇത്തവണത്തെ ബഡ്‌ജറ്റ്. കർഷകർക്കായുള്ള പദ്ധതികളാണ് ധനമന്ത്രി ആദ്യം അവതരിപ്പിച്ചത്.
പ്രധാന പദ്ധതികൾ
സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന. കുറഞ്ഞ ഉത്പാദനമുള്ള നൂറ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക ഉത്‌പാദനം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. 1.7 കോടി കർഷകർക്ക് നേട്ടമുണ്ടാവും.
ഗ്രാമീണ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി. ഗ്രാമീണ യുവാക്കളെയും സ്ത്രീകളെയുമാണ് ലക്ഷ്യമിടുന്നത്.
പയർവർഗ കാർഷിക രീതിയിൽ ആത്മനിർഭരതയ്ക്കായി ആറുവർഷ പദ്ധതി.
പഴ-പച്ചക്കറി കൃഷിക്കായി പ്രത്യേക പദ്ധതി.
ബീഹാറിൽ 'മക്കാന ബോർഡ്'- മക്കാന കർഷകർക്കായുള്ള പദ്ധതി.
പരുത്തി കർഷകർകരുടെ ഉന്നമനത്തിനായി അഞ്ച് വർഷത്തെ പദ്ധതി.
7.7 കോടി കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കുമായി കിസാൻ ക്രെഡിറ്റ് കാർഡുകൾ.
ഇന്ത്യ പോസ്റ്റിനെ പൊതു ലോജിസ്റ്റിക് ഓർഗനൈസേഷനാക്കി മാറ്റും.
ഭക്ഷ്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.