പെരുമഴ യഹൂദകഥകൾ -ഭാഗം 12 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

പെരുമഴ  യഹൂദകഥകൾ -ഭാഗം 12 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

സമൃദ്ധമായി മഴ ലഭിക്കാൻ പ്രാർത്ഥിക്കണം എന്ന് പറഞ്ഞു ജനങ്ങൾ റബ്ബി ചോമിയെ സമീപിച്ചു. നിങ്ങളുടെ പെസഹാ അടുപ്പുകൾ അകത്തേക്ക് കൊണ്ടുവരിക, അവ മഴ നനയാതിരിക്കട്ടെ എന്ന് ചോമി പറഞ്ഞു.

അദ്ദേഹം പ്രാർത്ഥിച്ചു. പക്ഷേ , മഴ പെയ്തില്ല. അദ്ദേഹം ഒരു വൃത്തം വരച്ചു. അതിനകത്തുനിന്ന്  ദൈവത്തോട് പറഞ്ഞു: പ്രപഞ്ച സൃഷ്ടാവേ, നിന്റെ ജനം എന്നെ നോക്കിനിൽക്കുകയാണ് . എനിക്ക് നിന്റെ പക്കൽ പിടിപാടുണ്ടെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു .നീ അവരോടു കരുണ കാണിക്കുന്നിടം വരെ ഞാൻ ഇവിടെനിന്നു മാറുകയില്ലെന്നു അവരോടു ഞാൻ പറയുകയാണ്. കൃപയാകണമേ .

ഒരു മഴ പൊഴിയാൻ തുടങ്ങി. ചോമി പറഞ്ഞു: ഞാൻ ആവശ്യപ്പെട്ടത് ഇതല്ല. ഇവരുടെ കിണറുകളും സംഭരണികളും നിറയത്തക്ക മഴയാണ് വേണ്ടത്. പെരുമഴ പെയ്തിറങ്ങി.

ചോമി ദൈവത്തോട് പറഞ്ഞു: ഞാൻ ആവശ്യപ്പെട്ടത് ഇത് മാത്രമല്ല . അനുഗ്രഹങ്ങളുടെയും ഔദാര്യത്തിന്റെയും ഹൃദയ വിശാലതയുടെയും മഴകൂടിയാണ്.

ആ  യഥാർത്ഥ മഴ പെയ്യാൻ തുടങ്ങിയപ്പോൾ ജനങ്ങൾ ജറുസലത്തുനിന്നു ഇറങ്ങി മലയിലേക്കു കയറി. കാരണം, അത്ര വലിയ മഴയായിരുന്നു. അവർ ചോമിയോട് പറഞ്ഞു: താങ്കൾ മഴക്കുവേണ്ടി പ്രാർത്ഥിച്ചതുപോലെ, ഇപ്പോൾ അത് മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കണം കാരണം, ഞങ്ങൾക്ക് മലമുകളിൽനിന്ന് താഴേക്ക് ഇറങ്ങി വരേണ്ടതുണ്ട്.

സ്വർണ്ണമോ തോറയോ യഹൂദകഥകൾ -ഭാഗം 11 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.