ന്യൂഡല്‍ഹി: ഫെബ്രുവരി 12, 13 തിയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്ക സന്ദര്‍ശിക്കും. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയ്ക്ക് ശേഷം ഇരുവരുടേയും സംയുക്ത പ്രസ്താവന ഉണ്ടാകുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള മോഡിയുടെ ആദ്യ യു.എസ് സന്ദര്‍ശനമാണിത്. ഫെബ്രുവരി 10 മുതല്‍ 12 വരെ ഫ്രാന്‍സ് സന്ദര്‍ശിച്ച ശേഷം അവിടെ നിന്നാണ് പ്രധാനമന്ത്രി യു.എസിലേക്ക് പോകുക. പാരീസില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ഷന്‍ ഉച്ചകോടിയില്‍ മോഡി സഹ അധ്യക്ഷനാകും.
മോഡിയുടെ സന്ദര്‍ശനം ഇന്ത്യ-അമേരിക്ക ആഗോള തന്ത്രപ്രധാന ബന്ധത്തിന്റെ സൂചനായണെന്ന് മിസ്രി പറഞ്ഞു. മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമാണ് അമേരിക്ക കുടിയേറ്റക്കാരുടെ നാടുകടത്തല്‍ നടപ്പാക്കുന്നതെന്നും അദേഹം പറഞ്ഞു. നിലവിലെ ചട്ടപ്രകാരമാണ് സൈനിക വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയത്. തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് അമേരിക്കയെ അറിയിക്കുമെന്നും 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അവര്‍ അറിയിച്ചതായും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.