കോട്ടയം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിറോ മലബാര്‍ സഭ ചങ്ങനാശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി ചങ്ങനാശേരി അതിരൂപതയുടെ മുഴുവന്‍ പള്ളികളിലും ഇന്ന് സര്‍ക്കുലര്‍ വായിച്ചു. ആര്‍ച്ച് ബിഷപ് തോമസ് തറയിലാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ക്രിസ്തീയ സമൂഹത്തിന് അര്‍ഹമായ ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് സഭ സര്‍ക്കുലറില്‍ ആരോപിക്കുന്നു. പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നു. ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് എവിടെയെന്നും സര്‍ക്കുലറില്‍ ചോദിക്കുന്നു. കുട്ടനാട്ടിലെ നെല്‍കര്‍ഷകരും മലയോര കര്‍ഷകരും ദുരിതത്തിലാണെന്നും സര്‍ക്കുലറില്‍ പറയുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കനത്ത പ്രതിസന്ധി നേരിടുകയാണ്.
അധ്യാപക-അനധ്യാപക നിയമനങ്ങള്‍ വിവിധ കാരണത്താല്‍ അട്ടിമറിക്കുകയാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ സഭയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയാണ് കാണുതെന്നും വിമര്‍ശിക്കുന്നു. അടുത്ത ശനിയാഴ്ച കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ് മാര്‍ച്ച് നടത്തുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അവകാശ സംരക്ഷണ റാലിയായിട്ടാണ് പരിപാടി. അടുത്ത ശനിയാഴ്ച അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.