കോട്ടയം: പാലാ നഗരസഭാ ചെയര്‍മാനെതിരെ യുഡിഎഫ് സ്വതന്ത്രന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് അവസാന നിമിഷം യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നെങ്കിലും ഭരണകക്ഷിയായ എല്‍ഡിഎഫ് പിന്തുണച്ചതോടെ 14 വോട്ടിന് അവിശ്വാസ പ്രമേയം പാസായി.
ഇതോടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ ധിക്കരിച്ച നഗരസഭാ ചെയര്‍മാന്‍ ഷാജു വി തിരുത്തേന്‍ സ്ഥാനത്ത് നിന്നും പുറത്തായി.
ഇന്ന് രാവിലെ പത്തോടെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ ഷാജി വി. തിരുത്തേന് അദേഹത്തിന്റെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എം. അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ രാജിവയ്ക്കാന്‍ അദേഹം തയ്യാറായിരുന്നില്ല. ആരോഗ്യകാരണം ചൂണ്ടിക്കാട്ടി ഇന്നത്തെ അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
പാലാ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 26 അംഗങ്ങളില്‍ യുഡിഎഫിന് 12 ഉം എല്‍ഡിഎഫിന് 14 ഉം അംഗങ്ങളാണ് ഉള്ളത്. എല്‍ഡിഎഫിലെ ധാരണ അനുസരിച്ച് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവായ ഷാജു സ്ഥാനം ഒഴിയണമായിരുന്നു. എന്നാല്‍ അതിന് അദേഹം തയ്യാറായില്ല. അതിനിടെയാണ് സ്വതന്ത്ര അംഗം ജിമ്മി ജോസഫ് യുഡിഎഫിന്റെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കേരളാ കോണ്‍ഗ്രസ് എമ്മിലെ അഭിപ്രായ ഭിന്നത ലക്ഷ്യമിട്ടായിരുന്നു നോട്ടീസ് നല്‍കിയതെങ്കിലും അവസാന നിമിഷം യുഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.