'എന്താണാവോ., എല്ലാവരുംകൂടെ ഇങ്ങോട്ട്..?'
'ചുമ്മാണ്ടൊന്നു കൂവിവിളിച്ചിരുന്നേൽ,
ഞങ്ങളേ..അങ്ങോട്ടു വന്നേനേം!'
'ഔസേപ്പേ,ത്രേസ്സ്യാമ്മോ,
രണ്ടവൻമാരും കല്ല്യാണത്തിന് സമ്മതിച്ചു!'
'ഇവിടുത്തെ മുത്തുമണിമാർക്കു
പുടവകൊടുക്കാൻ സമ്മതമാണെന്ന്..!'
"എന്നാലും, പെൺപിള്ളാരും സമ്മതിക്കണ്ടേ.?"
കഞ്ഞേലിക്കു ലേശം സന്ദേഹം..!
'ഈ കുടിയാനും സമ്മതമാണേ!'
'ചാക്കോച്ചിക്കും, സോമശേഖരനും
കല്യാണം ആലോചിക്കാൻ വന്നതാ.!
ഇരട്ടപ്പിള്ളാരല്ലേ.; വിളിപാടകലത്തിൽ,
വാണോട്ടെന്നേ..!'
"ത്രേസ്സ്യാമ്മോ, ഞങ്ങൾക്കും ബോധിച്ചേ.."
ഈ കുടിയാന്മാരായ 'ഔസ്സേപ്പിനോടും,
ത്രേസ്സ്യാകൊച്ചിനോടും പൊറുക്കണം..'
'ഒരുതരി പൊന്നുവാങ്ങികൊടുക്കാൻ
ഞങ്ങൾക്ക്, ഇന്നേവരെ ഒത്തിട്ടില്ലേ..'
"അതിന്, നിന്നോടാരാടാ പൊന്നു കേട്ടേ..?"
മിതഭാഷിണിയായ സരോജനിയമ്മ കയർത്തു!
കുഞ്ഞേലിയമ്മ, ഔസേപ്പിനെ .. ചുമ്മാ..
കൊഞ്ഞനം കുത്തി കാണിച്ചു..!
'വൈദ്യരേ, നല്ലകാര്യങ്ങൾ, വെറുതേ
വലിച്ചുനീട്ടരുതെന്നല്ലേ ഇന്നലേം
താനല്ലേ എന്നോട് അരുളിയത്...'
'മണിക്കുട്ടികളെ വിളിക്ക് ഔസേപ്പച്ചാ..'
വൈദ്യരും, സരോജനിയും ആവശ്യപ്പെട്ടു..!
കുഞ്ഞേലിക്കോ.., നീർത്തോടുതേടിയ
മാനിൻ്റെ മാനസം..!
അതിയാനാണേൽ, അറ്റുപോയ
വലതുകൈ തിരികെ മുളച്ചതുപോലെ.!
മുത്തും, കൺമണിയും..സദസ്സിൻ്റെ മുന്നിൽ
ഭയാശങ്കകളില്ലാതെ പ്രത്യക്ഷപ്പെട്ടു..!
'കുറേ ദിവസങ്ങളായി, ഓരോരോ പുകിലുകൾ,
നമുക്കുചുറ്റും നടക്കുന്നത് നിങ്ങൾക്കും
നേരിട്ട് അറിവുള്ളതാണല്ലോ..!'
"അങ്ങനെ അവന്മാർ കല്ല്യാണം കഴിക്കാൻ
ഇന്നലെ സമ്മതിച്ചു; നിങ്ങളാണ് അവരുടെ
മനസ്സിലുള്ളത്.!"
'ഖുശി കി ബാത് ഹേ.; സംഗതി കൊള്ളാം!'
'ഒരു ചെറിയ പ്രശ്നം; ഒരേയൊരു പ്രശ്നം.!'
ഞെട്ടിയ സദസ്സിൽ ശ്മശാനമൂകത തളം കെട്ടി!
'ഞങ്ങൾക്കു പൂനൈയിൽപോയി, ആഗോള-
നിലവാരത്തിലുള്ള, ആകർഷണീയമായ-
പുതുവസ്ത്രങ്ങൾ നിർമ്മിച്ച്, അവിടെ കച്ചവടം
നടത്തി ജീവിക്കാനാണ് ആഗ്രഹം!
ഞങ്ങളെ അനുഗ്രഹിച്ച്, പോകുവാൻ അനുവദിക്കണം!'
വൈദ്യരും കൊച്ചാപ്പിയും, മുറ്റത്തേക്കിറങ്ങി.!
ഇരുവരും, മാറിനിന്ന് ആലോചന തുടർന്നു.!
സരോജനിയും, കുഞ്ഞേലിയും കൂട്ടിനെത്തി!
കാരണവന്മാരുടെ ശക്തമായ തീരുമാനങ്ങൾ,
അമ്മച്ചിമാർ അംഗീകരിച്ചു..!
"ഔസേപ്പേ, ത്രേസ്സ്യാകൊച്ചേ, ഒന്നിങ്ങുവന്നേ".
അവരുടെ തീരുമാനം കേട്ടപ്പോൾ, ഔസ്സേപ്പും
ത്രേസ്സ്യാമ്മയും, രണ്ടാംമുണ്ട് അരയിൽകെട്ടി
ഓശ്ചാനിച്ചു നിന്നു. സൂക്ഷിച്ചിരുന്ന പണ്ടത്തേ
പനയോലകുടകൾ കൊണ്ടുവന്ന്
ഏവരേയും ചൂടിച്ച് ആനയിച്ച്.., ആസനസ്ഥരാക്കി..!
"നിങ്ങളിരുവർക്കും, ആഗോളനിലവാരമുള്ള,
ആകർഷണീയമായ പുതുവസ്ത്രങ്ങൾ, ഇരു-
മുറ്റത്തും, അകത്തളത്തിലും നിർമ്മിക്കാം..!!!"
കുഞ്ഞേലി കൺമണിയെ വളയും മോതിരവും
അണിയിച്ചു! സരോജനി, മുത്തുമണിയേം
വളയും മോതിരവും അണിയിച്ചു. 'അമ്മേ,
ഈ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ ആകില്ല.!'
പച്ചിലപ്ളാവിലക്കുമ്പിളിൽ, പുന്നെല്ലിൻ്റെ പായസം,
ഏവർക്കും ത്രേസ്സ്യാമ്മ വിളമ്പി..!!!
…………………. ( ശു ഭം )...................................
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.