തട്ടിപ്പിലും തടിതപ്പലിലും ജീനിയസ്! ഒടുവില്‍ സജീനയെ പൊക്കി പൊലീസ്

 തട്ടിപ്പിലും തടിതപ്പലിലും ജീനിയസ്! ഒടുവില്‍ സജീനയെ പൊക്കി പൊലീസ്

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. ആലുവ പൂക്കാട്ടുപടി സ്വദേശിയായ തണല്‍ വീട്ടില്‍ സജീന (39) യാണ് അറസ്റ്റിലായത്. കൊച്ചി പാലാരിവട്ടത്താണ് സംഭവം. ജീനിയസ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ സ്ഥാപനം നടത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി എട്ട് വഞ്ചനാ കേസുകളില്‍ പ്രതിയാണ് ഇവര്‍. ഉദ്യോഗാര്‍ത്ഥികളെ വാചകമടിച്ച് വീഴ്ത്തി പണം തട്ടുന്ന സജീന, തടിതപ്പാനും മിടുക്കിയാണെന്ന് പൊലീസ് പറയുന്നു. പുത്തന്‍ കുരിശ്, തൃശൂര്‍ സ്വദേശികളായ യുവാക്കളുടെ പരാതിയില്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.