ഈശോയുടെ കരുണയുടെ ഉറവിടത്തിലേക്ക് മടങ്ങുക: ഫ്രാൻസിസ് മാർപാപ്പ

ഈശോയുടെ കരുണയുടെ ഉറവിടത്തിലേക്ക് മടങ്ങുക: ഫ്രാൻസിസ് മാർപാപ്പ

ദൈവ കരുണയുടെ സന്ദേശം കർത്താവ് വി ഫൗസ്റ്റീനയ്ക്ക് കൊടുത്തതിന്റെ തൊണ്ണൂറാംവാർഷികമായിരുന്നു ഫെബ്രുവരി 22 . ഈ വാർഷികദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പോളണ്ടിലെ പ്ലാക്ക് രൂപതാ മെത്രാൻ പിയോറ്റർ ലിബറയ്ക്ക് അയച്ച സന്ദേശത്തിൽ ഈശോയുടെ കരുണയുടെ ഉറവിടത്തിലേക്ക് മടങ്ങാമെന്ന് ആഹ്വാനം ചെയ്തു."എന്റെ കാരുണ്യത്തിന്റെ ഉറവിടത്തിലേക്ക് തിരിയുന്നതു വരെ മനുഷകുലത്തിനു സമാധാനം അറിയാൻ കഴിയുകയില്ല" (ഡയറി 699 ) എന്ന ഈശോയുടെ വാക്കുകൾ ഓർക്കുകയും ആ കരുണയിലേക്ക് എല്ലാവരും തിരിച്ചു പോവുകയും വേണം.

1931 ഫെബ്രുവരി 22 ആം തീയതിയാണ് "നീ കാണുന്ന ഈ ചിത്രത്തെ യേശുവേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്ന അടികുറിപ്പോടെ വരയ്ക്കുക. ഈ ചിത്രം ആദ്യം നിങ്ങളുടെ കപ്പേളയിലും, പിന്നെ ലോകമെമ്പാടും ആരാധിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" (ഡയറി,47)എന്ന് വിശുദ്ധ ഫൗസ്റ്റിനായോട് ഈശോ ആവശ്യപ്പെടുകയും ദൈവ കരുണയുടെ ഉറവിടത്തിലേക്ക് എല്ലാവരെയും ആനയിക്കാൻ നിർദേശിക്കുകയും ചെയ്തത്.“ക്രിസ്തുവിനോടു കരുണയുടെ ക്യപ യാചിക്കാം. അത് നമ്മെ ഗ്രസിക്കുകയും നമ്മിൽ നിറയുകയും ചെയ്യട്ടെ. കൂദാശകളിൽ യേശുവിന്റെ സ്നേഹവും കരുണയും അനുഭവിക്കുകയും അതിലൂടെ അവനിലേക്ക് മടങ്ങിവരാനുള്ള ധൈര്യം നമുക്ക് ലഭിക്കുകയും ചെയ്യട്ടെ. നമുക്ക് യേശുവിന്റെ സാമീപ്യം ആർദ്രത എന്നിവ കൂടുതൽ അനുഭവവേദ്യമാകട്ടെ. അങ്ങനെ കരുണ, ക്ഷമ, സഹനശീലം, സ്നേഹം എന്നിവ നമ്മിൽ കൂടുതൽ വളരാനും അത് ഇടയാക്കും.”പാപ്പാ വിശദീകരിച്ചു.

യേശുവിന്റെ കരുണയുടെ സ്നേഹത്തിന്റെ സന്ദേശം ഭൂമിയിലെ എല്ലാ ജനങ്ങളിലേക്കും എത്തിച്ചേരണമെന്ന് ആഗ്രഹിച്ച കരുണയുടെ അപ്പോസ്തലനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായെ അനുസ്മരിച്ച ഫ്രാൻസിസ് പപ്പാ,"ദൈവ കരുണയിൽ ലോകം സമാധാനം കണ്ടെത്തുകയും, മനുഷ്യൻ സന്തോഷം കണ്ടെത്തുകയും ചെയ്യും" എന്ന ജോൺ പോൾ രണ്ടാമന്റെ പ്രബോധനം ഉദ്ധരിച്ചുകൊണ്ട് കരുണയുടെ സന്ദേശം പങ്കുവച്ചു.

ഫ്രാൻസിസ് മാർപാപ്പ സമാപന സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു "യേശുവിന്റെ കരുണയുള്ള സ്നേഹത്തിന്റെ അഗ്നി പങ്കുവയ്ക്കുക.എല്ലാവർക്കും നിങ്ങളുടെ ഇടയിലുള്ള അവന്റെ സാന്നിധ്യത്തിന്റെ അടയാളമായിരിക്കുക .”



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26