തിരുവനന്തപുരം: കൗമാരക്കാരില്‍ വയലന്‍സ് കൂടുന്നതിനോടൊപ്പം മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നുവെന്ന് തദ്ദേശ, എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്.
ഈ സംസ്‌കാരത്തിന് സിനിമയ്ക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി വിമര്‍ശിച്ചു. ഒരു ഭാഗത്ത് അക്രമം ആഘോഷിക്കപ്പെടുന്നു. ഏറ്റവും വലിയ വയലന്‍സ് എന്ന് പറഞ്ഞാണ് ഒരു സിനിമ അടുത്ത കാലത്ത് ഇറങ്ങിയത്.
വയലന്‍സിന്റെ നരകത്തിലേക്ക് സ്വാഗതം എന്നാണ് ഒരു സിനിമ പറഞ്ഞത്. സിനിമ, വെബ് സീരീസ്, എന്നിവ സമൂഹ മാധ്യമങ്ങളില്‍ ദുസ്വാധീനം ചെലുത്തുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി.
എന്നാല്‍ ലഹരിക്കെതിരെ വലിയ ഇടപെടലാണ് എക്‌സൈസ് നടത്തി വരുന്നത്. ഇരകളായവരെ കൈപിടിച്ചു കയറ്റാന്‍ സഹായഹസ്തം നല്‍കുന്ന സേന കൂടിയാണ് കേരള എക്‌സൈസ്. ലഹരിയില്‍ നിന്നും ഇരകളെ പുറത്തു കൊണ്ടുവരാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.
ഇതുവരെ ഏറ്റെടുത്തതിനേക്കാള്‍ അതിവിപുലമായ ലഹരിക്കെതിരായ ജനകീയ പ്രസ്ഥാനത്തിന് കേരളം തുടക്കം കുറിക്കും എന്ന് പറഞ്ഞ മന്ത്രി എല്ലാ യുവജന വിദ്യാര്‍ഥി സംഘടനകളെയും ഉള്‍പ്പെടുത്തി വിപുലമായ കൂട്ടായ്മയും പ്രതിരോധവും തീര്‍ക്കും എന്ന് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.