കൊച്ചി: രക്താര്‍ബുദം ബാധിച്ച ഒന്‍പത് വയസുള്ള കുട്ടിക്ക് ആര്‍സിസിയിലെ ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയോ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ ഇത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് ഉത്തരവിട്ടു.
രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ 2018 ല്‍ മരിച്ച ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവാണ് നഷ്ടപരിഹാരം തേടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടംവഴി ഹര്‍ജി നല്‍കിയത്. ചികിത്സയുടെ ഭാഗമായി നല്‍കിയ രക്തത്തില്‍ നിന്നാണ് കുട്ടി എച്ച്ഐവി ബാധിതയായത്.
ആര്‍സിസിയില്‍ രക്തപരിശോധനയ്ക്കായി ഉപയോഗിക്കുന്ന സംവിധാനം എന്തെന്നും വിശദാംശം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കുട്ടിയെ ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സിച്ചത്. തുടര്‍ന്ന് ആര്‍സിസിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയുടെ ഭാഗമായി 49 തവണ കുട്ടിക്ക് രക്തം നല്‍കി. രക്തം നല്‍കിയ ഒരാള്‍ എച്ച്ഐവി ബാധിതനായിരുന്നെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.