ലോക അധ്യാപകദിനം, അധ്യാപകർക്ക് ആദരവ് നല്കി ജെംസ് എഡ്യുക്കേഷന്‍

ലോക അധ്യാപകദിനം, അധ്യാപകർക്ക് ആദരവ് നല്കി ജെംസ് എഡ്യുക്കേഷന്‍

കോവിഡ് കാലത്തെ സേവനം മുന്‍ നിർത്തി ഇത്തവണത്തെ ലോക അധ്യാപക ദിനത്തില്‍ അധ്യാപകർക്ക് ആദരവ് നല്കുകയാണ് ജെംസ് എഡ്യുക്കേഷന്‍ കോവിഡ് കാലത്താണ് അക്ഷരാർത്ഥത്തില്‍ അധ്യാപനമെന്നുളളത് വെറുമൊരുജോലിക്കപ്പുറമുളള സേവനമാണെന്ന് ഒരിക്കല്‍ കൂടി ലോകം മനസിലാക്കിയത്. ലോകമെങ്ങുമുളള അധ്യാപകർ ആദരവും ബഹുമാനവും അർഹിക്കുന്നു. ഈ ദിനത്തില്‍ അവരെ ഓരോരുത്തരേയും അഭിനന്ദിക്കുകയാണെന്നും നല്ല അധ്യാപകരെ ജീവിതത്തില്‍ ഒരാളും മറക്കുകയില്ലെന്നും ജെംസ് എഡ്യൂക്കേഷന് ഡെപ്യൂട്ടി സിഇഒ ജോദ് സിംഗ് ദേശി പറഞ്ഞു.  

ജോലിയെന്നുളളതിനപ്പുറം കുഞ്ഞുങ്ങളുടെ വഴികളിലെ വെളിച്ചമാകുകയെന്നുളളതാണ് ലക്ഷ്യം. ഇതല്ലാതെ മറ്റൊരു ജോലിയെകുറിച്ചും ആലോചിക്കുകവയ്യെന്നാണ്, ഷാർജ അവർ ഓണ് ഇംഗ്ലീഷ് ഹൈസ്കൂളിലെ അറബിക് അധ്യാപികയായ സല വ ഇബ്രാഹിം പറയുന്നത്. ലോകത്തെ 16 രാജ്യങ്ങളിലായി, ഏഴ് വ്യത്യസ്ത പാഠ്യപദ്ധതികളാണ് ജെംസ് നല്കുന്നത്. 20,000ലധികം ജീവനക്കാരുണ്ട്. ലോകം മുറികളില്‍ ഒതുങ്ങിയ ലോക് ഡൌണ് കാലത്തും സജീവമായ അധ്യാപന നീക്കങ്ങള്‍ കണ്ടു. മാസ്കും സാനിറ്റൈസറും ഭാഗമായ പുതിയ സ്കൂള്‍ കാലഘട്ടമാണ് കടന്നുപോകുന്നത്. അധ്യാപകരുടെ പിന്തുണതന്നെയാണ് ജെംസിന്‍റെ കരുത്ത്. യുഎഇയിലെ 43 സ്ഥാപനങ്ങളും നല്ല റേറ്റിംഗില്‍ തുടരുന്നതിന് കാരണവും അധ്യാപകരുടെ പ്രയത്നമാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും ജെംസ് എഡ്യുക്കേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.