വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ക്ക് താമസം ഒരുക്കുന്ന കാസ സാന്താ മാര്‍ത്തയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയാകും. ചെവ്വാഴ്ച മുതല്‍ ഇവരുടെ താമസം സാന്താ മാര്‍ത്തയിലേക്ക് മാറ്റും.
വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേക്ക് ഫാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ബുധനാഴ്ച ആരംഭിക്കാനിരിക്കെ വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരില്‍ 131 പേര്‍ ഇതിനകം റോമിലെത്തിയിട്ടുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു. മാര്‍പാപ്പ തിരഞ്ഞെടുപ്പിന്റെ ഫല സൂചനകള്‍ ലഭ്യമാക്കുവാന്‍ സിസ്‌റ്റെയ്ന്‍ ചാപ്പലിന് മുകളില്‍ ഇതിനോടകം ചിമ്മിനി കുഴല്‍ സ്ഥാപിച്ചിട്ടുണ്ട്.
യൂറോപ്പില്‍ നിന്നാണ് ഏറ്റവും അധികം കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. അതില്‍ തന്നെ ഇറ്റലിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. 19 കര്‍ദിനാള്‍മാര്‍. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് 37 കര്‍ദിനാള്‍മാര്‍, ഏഷ്യയില്‍ നിന്ന് 23, ആഫ്രിക്കയില്‍ നിന്ന് 18, ഓഷ്യാനിയയിന്‍ നിന്ന് നാല് എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ അന്തോണി പൂല എന്നിവരാണ് ഇന്ത്യയില്‍ നിന്ന് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.