വിഷു ബമ്പര്‍; 12 കോടി പാലക്കാട് വിറ്റ VD 204266 നമ്പര്‍ ടിക്കറ്റിന്

വിഷു ബമ്പര്‍; 12 കോടി പാലക്കാട് വിറ്റ VD 204266 നമ്പര്‍ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ടിക്കറ്റ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി രൂപ പാലക്കാട് ജസ്വന്ത് ഏജന്‍സി വിറ്റ VD 204266 എന്ന നമ്പറിന്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിച്ചു.

VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186 ടിക്കറ്റുകള്‍ക്കാണ് പത്ത് ലക്ഷം വീതമുള്ള മൂന്നാം സമ്മാനം. VA 178873, VB 838177, VC 595067, VD 795879, VE 395927, VG 436026 ടിക്കറ്റുകള്‍ക്കാണ് നാലാം സമ്മാനം. അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും.

ആറ് പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയായിരുന്നു വില. വിപണിയിലെത്തിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ തിങ്കളാഴ്ച വൈകുന്നേരം നാലുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 42,17, 380 ടിക്കറ്റുകള്‍ വിറ്റു പോയിട്ടുണ്ട്.

ഇത്തവണയും പാലക്കാട് തന്നെയാണ് വില്‍പനയില്‍ ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശൂര്‍ ജില്ലയുമാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.