ജയില്‍ ചാടിയ ഗോവിന്ദചാമി പിടിയില്‍: കൊടുംകുറ്റവാളിയെ പിടികൂടിയത് തളാപ്പിലെ ഒരു വീട്ടില്‍ നിന്ന്

ജയില്‍ ചാടിയ ഗോവിന്ദചാമി പിടിയില്‍: കൊടുംകുറ്റവാളിയെ പിടികൂടിയത് തളാപ്പിലെ ഒരു വീട്ടില്‍ നിന്ന്

കണ്ണൂര്‍: ജയില്‍ ചാടിയ ഗോവിന്ദ ചാമിയെ പിടികൂടി. കണ്ണൂരിലെ തളാപ്പിലെ ഒരു വീട്ടില്‍ നിന്നാണ് പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ പുലര്‍ച്ചെ കണ്ടയാള്‍ നല്‍കിയ വിവരങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

കറുത്ത പാന്റും കറുത്ത ഷര്‍ട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഗോവിന്ദ ചാമിയെ കണ്ടെത്തിയത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും.

ഇന്ന് പുലര്‍ച്ച് 1:15 ന് ജയില്‍ ചാടിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇയാളെ പാര്‍പ്പിച്ച സെല്ലിലും പിന്നീട് ജയില്‍ വളപ്പിലും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് ജയില്‍ ചാടിയതായി ഉറപ്പിച്ചത്. വൈകുന്നേരം അഞ്ചോടെയാണ് ജയില്‍ അധികൃതര്‍ പ്രതികളെ അകത്തു കയറ്റുന്നത്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ ഏഴോടെയാണ് സ്ഥിരീകരിച്ചത്.

ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റുമതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.