ഹാമിൽട്ടൺ: അനുഗ്രഹീത ഗായിക സിസ്റ്റർ സിജിന ജോർജ് ആലപിച്ച സ്വർഗീയ ഭോജ്യം എന്ന ദിവ്യകാരുണ്യ ഗാനം പുറത്തിറങ്ങി. ഫാ. ഷോജിൻ ജോസഫ് സി.എസ്.എസ്.ആർ ആണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. ആഴത്തിലുള്ള ഭക്തിയുടെയും ദിവ്യകാരുണ്യത്തിന്റെയും മഹത്വം പ്രതിപാദിക്കുന്ന ഈ വരികൾ സംഗീത രംഗത്ത് പുതിയൊരു ആത്മീയ അനുഭവമായി മാറുന്നു. ബിബിൻ ബാബു കീച്ചേരിലിന്റെതാണ് സംഗീതം. നിനോയ് വർഗീസാണ് പശ്ചാത്തല സംഗീതം. മനോജ് തോമസ്, ടോം ജോസഫ് എന്നിവർ ചേർന്നാണ് ഗാനം നിർമ്മിച്ചിരിക്കുന്നത്.
അഷ്ലി, ലിസി, ജിഷ് എന്നിവരാണ് കൊറസ് ആലപിച്ചിരിക്കുന്നത്. ജോസഫ് മാടശേരിയാണ് ഫ്ലൂട്ടിന്റെ മധുര സ്വരങ്ങളാൽ ഗാനം സമ്പന്നമാക്കിയത്. സൗണ്ട് ഡിസൈൻ: അബിജിത്ത് ശ്രീധർ. ഛായാഗ്രഹണം: നിഖിൽ അഗസ്റ്റ്യൻ, ജിനോ ജോസ്. എഡിറ്റിങ്: ജോസ്ന ഷാന്റി. ആസ്ട്ര ഡിസൈൻ ആണ് ഗാനത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തത്. ഷാന്റി ആന്റണി അങ്കമാലി ഗാനത്തിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ഏകോപനം നൽകിയത്.
ഏറെ സ്നേഹത്തോടെയും പ്രാർത്ഥനയോടെയും ഒരുക്കിയിരിക്കുന്ന ഈ ഗാനം വിശ്വാസികൾക്ക് ദൈവാനുഭവത്തിന്റെ ആഴങ്ങളിൽ എത്തിച്ചേരാനുള്ള സംഗീതധാരയായിത്തീരും. ക്രൈസ്തവ സംഗീത ലോകത്ത് പ്രാർത്ഥനാഭരിതമായ ഗീതങ്ങളിലൂടെ ആത്മീയ പുതുമകൾ തേടുന്നവർക്ക് സ്വർഗീയ ഭോജ്യം പുതിയ അനുഭവം ആയിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
വീഡിയോ കാണാം
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.