ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ബസും എസ്.യു.വിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ബസും എസ്.യു.വിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കൊല്ലം: ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരം.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇടിയുടെ ആഘാതത്തില്‍ എസ്.യു.വി ശ്രേണിയില്‍പ്പെടുന്ന വാഹനം പൂര്‍ണമായും തകര്‍ന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ഭാഗത്ത് നിന്ന് വരികയായിരുന്ന എസ്.യു.വിയുമാണ് അപകടത്തില്‍പ്പെട്ടത്.

നെടുമ്പാശേരിയില്‍ നിന്ന് മടങ്ങി വരികയായിരുന്ന അഞ്ച് പേരാണ് എസ്.യു.വിയില്‍ ഉണ്ടായിരുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.