കാലിഫോര്‍ണിയയില്‍ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം

 കാലിഫോര്‍ണിയയില്‍ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം

കാലിഫോര്‍ണിയ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) പ്രസിഡന്റ് സുനില്‍ വര്‍ഗീസിന്റെ അതുല്യമായ നേതൃത്വ പാടവത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം കാലിഫോര്‍ണിയയില്‍ ചരിത്രം കുറിച്ചു.

മലയാളിത്തനിമ നിറഞ്ഞ ആഘോഷത്തില്‍ ഏകദേശം 3000 ത്തോളം പേര്‍ പങ്കെടുത്തു. നാടിന്റെ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന കലാ പരിപാടികളും ഓണ പാട്ടുകളും പൂവിളികളും രുചിയൂറുന്ന ഭക്ഷണ വിഭവങ്ങളുമായി മധുര മനോഹരമായി പൊന്നോണം. റിയലെറ്റര്‍ ഷാജു വര്‍ഗീസ് ആയിരുന്നു ഗ്രാന്‍ഡ് സ്‌പോണ്‍സര്‍. സാന്‍ ഫ്രാന്‍സിസ്‌കോ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ രാകേഷ് അഡ്ലാഖ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ മോന്‍സ് ജോസഫ് ആയിരുന്നു മുഖ്യാതിഥി.


കലാമണ്ഡലം ശിവദാസന്‍ വിശിഷ്ടാതിഥി ആയിരുന്നു. മുഖ്യ കോഓര്‍ഡിനേറ്റര്‍ ആയ മേരി ദാസന്‍ ജോസഫ് ഏവരെയും ഊഷ്മളമായി സ്വാഗതം ചെയ്തു. ചരിത്രം കുറിച്ചുകൊണ്ട് മലയാളിത്തനിമയോടെ മുപ്പതോളം വിഭവങ്ങളുമായി പഴയിടവും സിനോയിസ് കിച്ചനും ചേര്‍ന്നൊരുക്കിയ പഴയിടം ഓണസദ്യ യായിരുന്നു ആയിരങ്ങളെ ആകര്‍ഷിച്ച പ്രധാന ഇനം. മങ്ക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ആയ സ്മിത രാമചന്ദ്രന്‍, ലിസി ജോണ്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഇന്ത്യന്‍ പെര്‍ഫോമിങ് ആര്‍ട്‌സ് സെന്റര്‍ (IPAC) ഒരുക്കിയ ഗാനമേള ഏറെ അകര്‍ഷണീയമായിരുന്നു. മങ്ക ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ജോണ്‍ പോള്‍ വര്‍ക്കി നന്ദി പറഞ്ഞു. കര്‍മ്മ നിരതരും കഠിനാധ്വാനികളും ആയ മങ്ക ടീമിന്റെയും വള ണ്ടിയേഴ്സിന്റെയും അതിസൂക്ഷ്മമായ ആസൂത്രണ പാടവം ഒന്നുകൊണ്ട് മാത്രമാണ് ഇത്രയും നിറപ്പകിട്ടാര്‍ന്ന ഒരു പൊന്നോണം ബേ ഏരിയ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ സാധിച്ചത്.


പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ഏവരെയും നിസ്വാര്‍ത്ഥ സേവനത്തിന് വ്യക്തിപരമായി അനുമോദനം അര്‍പ്പിച്ച് ആദരിച്ചു. പ്രസിഡന്റ് സുനില്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന ഈ ഓണാഘോഷം മലയാളിത്തനിമയുടെ പ്രതീകമായി ബേ ഏരിയ മലയാളികളുടെ മനസില്‍ ഒരു മധുരമുള്ള ഓര്‍മ്മയായി നിലനില്‍ക്കുമെന്ന് ബിന്ദു ടിജി അഭിപ്രായപ്പെട്ടു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.