നീളമാണ് മെയിന്‍; കാലുകള്‍ക്കൊണ്ട് ചരിത്രം സൃഷ്ടിച്ച പെണ്‍കുട്ടി : വീഡിയോ

നീളമാണ് മെയിന്‍; കാലുകള്‍ക്കൊണ്ട് ചരിത്രം സൃഷ്ടിച്ച പെണ്‍കുട്ടി : വീഡിയോ

തലവാചകം കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. കാലുകൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ഒരു പെണ്‍കുട്ടി. എങ്ങനെയാണ് എന്നായിരിക്കും ഇതു കേള്‍ക്കുമ്പോള്‍ പലരും ചിന്തിക്കുക. ഈ കാലുകള്‍ക്ക് നീളം അല്‍പം കൂടുതലാണ്. അതായത് ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള കാലുകള്‍.

മാകി കുറിന്‍ എന്ന പെണ്‍കുട്ടിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ലോകത്തിലെ ഏറ്റവും നീളമേറിയ കാലുകളുടെ ഉടമയാണ് ഈ പെണ്‍കുട്ടി. പ്രായമാകട്ടെ പതിനേഴ് വയസ്സും. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ കാലുകളുടെ നീളം കൊണ്ട് ഇടം നേടിയ മാകി കുറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്. യു എസ് സ്വദേശിനിയാണ് മാകി കുറിന്‍. 135.267 സെന്റീമീറ്ററാണ് മാകിയുടെ കാലുകളുടെ നീളം. ഈ പെണ്‍കുട്ടിയുടെ ആകെയുള്ള ഉയരമാകട്ടെ ആറടി പത്തിഞ്ചും. അതായത് മാകിയുടെ ആകെയുള്ള ഉയരത്തിന്റെ അറുപത് ശതമാനവും കാലുകളാണ് എന്ന് വ്യക്തം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാകി കുറിന്റെ കാലുകളെക്കുറിച്ചുള്ള വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ മാകിയുടെ കുടുംബത്തില്‍ ആര്‍ക്കും തന്നെ ഇത്തരത്തില്‍ നീളമേറിയ കാലുകളുടെ പാരമ്പര്യം ഇല്ല എന്നതാണ് വേറൊരു കൗതുകം. ലോകത്തിലെ ഏറ്റവും നീളമുള്ള കാലുകളുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡും മാകി കുറിന്റെ പേരില്‍ത്തന്നെയാണ്.

ചെറുപ്പം മുതല്‍ക്കെ മാകിയുടെ കാലുകള്‍ക്ക് മറ്റ് കുട്ടികളെ അപേക്ഷിച്ച് അല്‍പം നീളം കൂടുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ 2018 മുതലാണ് തന്റെ കാലുകളിലെ വ്യത്യസ്തതയെക്കുറിച്ച് മാകി കുറിന്‍ കൂടുതല്‍ വിശദമായി ചിന്തിച്ചു തുടങ്ങിയത്. ലോകത്തിലെ ഏറ്റവും നീളമുള്ള കാലുകള്‍ എന്ന ഗിന്നസ് റെക്കോര്‍ഡിനെക്കുറിച്ചും മാകി വിശദമായി പഠിച്ചു. അതിനുശേഷമാണ് റെക്കോര്‍ഡിനായി അപേക്ഷ സമര്‍പ്പിച്ചതും.

മാകി തന്റെ കാലുകളടെ പേരില്‍ ചരിത്രം കുറിക്കുന്നതിന് മുമ്പ് റഷ്യന്‍ സ്വദേശിയായ എകറ്റെറിനാ ലിസിനയായിരുന്നു ഈ റെക്കോര്‍ഡിന് ഉടമ. 2017-ലാണ് ലിസിന ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രൊഫഷണല്‍ മോഡല്‍ എന്ന റെക്കോര്‍ഡ് നേടിയത്. കാലുകളുടെ ഉയരത്തിന്റെ കാര്യത്തിലും ലിസിനയായിരുന്നു മുന്നില്‍. 132 സെന്റിമീറ്ററാണ് ലിസിനയുടെ കാലുകളുടെ നീളം. 8.77 ഇഞ്ചാണ് ആകെയുള്ള ഉയരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.