സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. പ്രായഭേദമന്യേ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചു വരുന്നു. കലാകാരന്മാരുടെ നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള ഒന്നാണ് മക്കളുമൊത്ത് നൃത്തം ചെയ്യുന്ന ഒരു അമ്മയുടെ വീഡിയോ.
ഒരുപോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ച് മികച്ച രീതിയില്‍ നൃത്തം ചെയ്യുന്ന ഈ കുടുംബത്തിന്റെ വീഡിയോ വളരെ വേഗത്തിലാണ് സൈബര്‍ ഇടങ്ങള്‍ കീഴടക്കിയത്. അമ്മ ജയയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന മക്കളായ അഞ്ജലി, ആരാധന, അതിഥി എന്നിവരുടെ വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലുമെല്ലാം വൈറലാണ്. കട്ടപ്പന സ്വദേശികളാണ് ഇവര്‍.
ലോക് ഡൗണ്‍ കാലത്താണ് ഈ കുടുംബത്തിന്റെ നൃത്തവീഡിയോകള്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. ലോക്ക് ഡൗണ്‍ കാലത്ത് വിരസത അകറ്റാന്‍ നൃത്തത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയായിരുന്നു തങ്ങള്‍ എന്ന് അടുത്തിടെ ഒഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നു. ജയയുടെ ഭര്‍ത്താവ് ശിവകുമാറും ഭാര്യക്കും മക്കള്‍ക്കും മികച്ച പ്രോത്സാഹനമാണ് നല്‍കുന്നതെന്നും അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഡാന്‍സിങ് പെറ്റല്‍സ് എന്ന പേരിലുള്ള യുട്യൂബ് ചാനലില്‍ ഈ അമ്മയുടെയും മക്കളുടേയും നൃത്തവീഡിയോകള്‍ കാണാം. എന്തായാലും ലോക്ക് ഡാണ്‍ കാലത്തെ വളരെ ക്രിയാത്മകമാക്കി ഉപയോഗിച്ചിരിക്കുകയാണ് ഈ കുടുംബം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.