സിഡ്‌നി: വർണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങൾക്കിടയിലും ബോണ്ടി ബീച്ച് ആക്രമണത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് സിഡ്‌നി പുതുവർഷത്തെ വരവേറ്റു. സിഡ്‌നി ഹാർബർ ബ്രിഡ്ജിൽ നടന്ന വിസ്മയകരമായ ആഘോഷങ്ങൾക്ക് മുൻപായി ബോണ്ടി ബീച്ച് ആക്രമണത്തിൽ ഇരയായവർക്കായി നഗരം ഒന്നടങ്കം ഒരു മിനിറ്റ് മൗനം ആചരിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പാലത്തിൽ 'ഐക്യം', 'സമാധാനം' എന്നീ വാക്കുകൾ പ്രകാശപൂരിതമായി തെളിഞ്ഞു. ആഘോഷങ്ങളിൽ പങ്കുചേർന്ന ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റുകൾ തെളിച്ച് ഈ പ്രാർത്ഥനയിൽ പങ്കാളികളായി. സങ്കടകരമായ ഒരു മാസത്തിന് ശേഷം നഗരം ഒന്നിച്ചുനിന്ന കാഴ്ചയായിരുന്നു ഇതെന്ന് അധികൃതർ വിലയിരുത്തി.
അതേസമയം തിരക്കേറിയ ആഘോഷങ്ങൾക്കിടയിലും ജനങ്ങൾ കാണിച്ച മാന്യമായ പെരുമാറ്റത്തെ ന്യൂ സൗത്ത് വെയിൽസ് പൊലീസ് പ്രശംസിച്ചു. നഗരത്തിലുടനീളം ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടിയിട്ടും അനിഷ്ട സംഭവങ്ങൾ കുറവായിരുന്നു. ആകെ 38 പേരെ മാത്രമാണ് വിവിധ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തത്.
ആഘോഷങ്ങൾ വലിയ വിജയമായിരുന്നുവെന്ന് അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ മക്കെന പറഞ്ഞു. ജനങ്ങൾ പൊലീസിന്റെയും സംഘാടകരുടെയും നിർദേശങ്ങൾ കൃത്യമായി പാലിച്ചതായും അദേഹം കൂട്ടിച്ചേർത്തു. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകിക്കൊണ്ടാണ് സിഡ്‌നി 2026 ലേക്ക് ചുവടുവെച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.