ആലപ്പുഴയില്‍ നാല് പഞ്ചായത്തില്‍ പക്ഷിപ്പനി; ഇന്നും നാളെയുമായി കോഴിയും താറാവും ഉള്‍പ്പെടെ 13785 വളര്‍ത്ത് പക്ഷികളെ ശാസ്ത്രീയമായി കൊന്നൊടുക്കും

ആലപ്പുഴയില്‍ നാല് പഞ്ചായത്തില്‍ പക്ഷിപ്പനി; ഇന്നും നാളെയുമായി  കോഴിയും താറാവും ഉള്‍പ്പെടെ  13785 വളര്‍ത്ത് പക്ഷികളെ ശാസ്ത്രീയമായി കൊന്നൊടുക്കും

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നാല് പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രത. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നി പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവ കേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാ വളര്‍ത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കു (കള്ളിങ്)മെന്ന് അധികൃതര്‍ അറിയിച്ചു.

കള്ളിങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ സജീവമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാല് പഞ്ചായത്തുകളിലായി മൊത്തം 13785 വളര്‍ത്ത് പക്ഷികളെ കള്ളിങിന് വിധേയമാക്കും. പ്രഭവ കേന്ദ്രങ്ങള്‍ക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന താറാവ്, കോഴി, കാട, മറ്റ് വളര്‍ത്ത് പക്ഷികള്‍, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസണ്‍ മീറ്റ്, മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടര്‍ നിരോധിച്ചു.

വിശദ വിവരം

പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവ കേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാ വളര്‍ത്ത് പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവര്‍ത്തനങ്ങള്‍ ഇന്നു നാളെയുമായി നടത്തപ്പെടും. ഇന്ന് അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത് എന്നി പഞ്ചായത്തുകളിലും നാളെ കരുവാറ്റ, പള്ളിപ്പാട് എന്നി പഞ്ചായത്തുകളിലും കള്ളിങ് പ്രവര്‍ത്തനങ്ങള്‍ നടത്തും. അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്തില്‍ 3544 വളര്‍ത്ത് പക്ഷികളും, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തില്‍ 150 വളര്‍ത്ത് പക്ഷികളും, കരുവാറ്റ പഞ്ചായത്തില്‍ 6633, പള്ളിപ്പാട് പഞ്ചായത്തില്‍ 3458 വളര്‍ത്ത് പക്ഷികളുമാണ് ഉള്ളത്. ഏകദേശം 13785 വളര്‍ത്ത് പക്ഷികളെയാണ് കൊന്ന് നശിപ്പിക്കേണ്ടത്.

പ്രഭവ കേന്ദ്രങ്ങള്‍ക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന താഴെപ്പറയുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ താറാവ്, കോഴി, കാട, മറ്റ് വളര്‍ത്ത് പക്ഷികള്‍, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസണ്‍ മീറ്റ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജനുവരി എട്ട് മുതല്‍ ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടര്‍ നിരോധിച്ചിട്ടുണ്ട്. പ്രഭവ കേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇന്‍ഫെക്ടഡ് സോണില്‍ കള്ളിങ് പൂര്‍ത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളര്‍ത്താന്‍ പാടുള്ളതല്ല.

സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന തദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍

1. ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ ബീച്ച്, കുതിരപ്പന്തി, മുല്ലാത്തുവളപ്പ്, തിരുവമ്പാടി, പഴവീട്, പള്ളാത്തുരുത്തി, വാടയ്ക്കല്‍, ഗുരുമന്ദിരം, ഇരവുകാട്, ഹൗസിങ് കോളനി, കൈതവന, സനാതന പുരം, കളര്‍കോട് എന്നി വാര്‍ഡുകള്‍
2. അമ്പലപ്പുഴ സൗത്ത്
3. അമ്പലപ്പുഴ നോര്‍ത്ത്
4. പുന്നപ്ര സൗത്ത്
5. പുന്നപ്ര നോര്‍ത്ത്
6. പുറക്കാട്
7. കൈനകരി
8. ചമ്പക്കുളം
9. രാമങ്കരി
10. വെളിയനാട്
11. പുളിങ്കുന്ന്
12. നെടുമുടി
13. തലവടി
14. പാണ്ടനാട്
15. എടത്വ
16. തകഴി
17. തൃക്കുന്നപ്പുഴ
18. ആറാട്ടുപുഴ
19. ബുധനൂര്‍
20. പത്തിയൂര്‍
21. മുതുകുളം
22. കരുവാറ്റ
23. കുമാരപുരം
24. ഹരിപ്പാട് മുനിസിപ്പാലിറ്റി
25. കാര്‍ത്തികപ്പള്ളി
26. ചിങ്ങോലി
27. വീയപുരം
28. പള്ളിപ്പാട്
29. മാവേലിക്കര മുനിസിപ്പാലിറ്റി
30. ചേപ്പാട്
31. ചെട്ടികുളങ്ങര
32. ചെന്നിത്തല
33. മാന്നാര്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.