രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും; പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷ

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും; പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷ

പത്തനംതിട്ട: ബലാത്സംഗ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി രാഹുലിനെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

വൈദ്യ പരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ എത്തിച്ച ശേഷം ആയിരിക്കും കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ക്രൈം ബ്രാഞ്ച് ആവശ്യപെടുക. അതേസമയം പ്രതിഭാഗം ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഹര്‍ജി പരിഗണിക്കുക. വന്‍ വലിയ സുരക്ഷ ഒരുക്കിയാകും പൊലീസ് രാഹുലിനെ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കുക.

ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും ഗര്‍ഭിണിയാക്കിയ ശേഷം നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്നുമാണ് യുവതിയുടെ പരാതി. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ ബലാത്സംഗ പരാതിയിലാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രി 12: 30 ഓടെ പൊലീസ് സംഘം പാലക്കാട്ടെ കെപിഎം ഹോട്ടലിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.