കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-17)

കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-17)

'അറിയുമോ, നടന്നുപോകുന്നാ പെൺകൊച്ചേ,
മഞ്ഞത്താനത്തേ 'വേലത്തി നാരായണീടെ'
മോളാ! താലൂക്കാപ്പീസ്സിലാ ഉദ്യോഗം..!'
'മോളേ, ഒന്നിതിലേ വരുമോ..?'
'നിനക്കവിടെ എന്നതാ കൊച്ചേ പണി..?'
'കുഞ്ഞുമറിയേടത്തിക്കു സുഖമല്ലേ.?'
'നിനക്കു താലൂക്കാപ്പീസ്സിലല്ലേ പണി?'
'പെൻഷന് അപേ്ഷ കൊടുത്തിരുന്നു.; നീ
അത്, അധികാരിയുടെ മേശേൽ വെക്കണേ.!'
'ഓ.., അതിനെന്താമ്മേ, അങ്ങനെ ചെയ്യാം..'
മറിയേടത്തിയേ തേടി, വൈകിട്ടു ശ്രീയെത്തി..,
'മറിയേടത്തിയേ..., ഇവിടാരും ഇല്ലേ..?'
അകത്തുനിന്നും, ഇറങ്ങിവന്ന മരുമകൾ
സാലി, ശ്രീദേവിയമ്മാളിനെ കണ്ടു ഞെട്ടി...!
ഒരു വീട്ടമ്മയായി ഒതുങ്ങേണ്ടിവന്നതിലുള്ള
അമർഷവും, ജീവിതത്തിലെ നൈരാശ്യവും
സാലിയുടെ മുഖത്തു പ്രകടമായിരുന്നു..!
ഒന്നാംക്ളാസ്സുമുതൽ, എട്ടാംക്ളാസ്സുവരെ,
തടിയൂർഹൈസ്കൂളിൽ, ഒരേബഞ്ചിലിരുന്ന
ശ്രീദേവിയെ, ഓർക്കാത്തതായി സാലി നടിച്ചു.
പക്ഷേ ശ്രീദേവി പരിചയം പുതുക്കി....
'നിനക്കെന്നെ..ഒട്ടുംതന്നെ മനസ്സിലായില്ലേ?'
'ഞാനാടീ.., പുഞ്ചിരിമുറ്റത്തേ ശ്രീദേവി..'
'കാര്യമായിട്ടൊന്നു ഓർത്തു നോക്കിക്കേ..?'
സാലിയുടെ 'വിസ്മയ വിഷമം' മറികടന്ന്...,
തീർപ്പാക്കിയ ഉത്തരവിൻ്റ പകർപ്പ്.., സാലിയെ
ഏൽപ്പിച്ചു...'പരിഭാഷ ചെയ്തു കൊടുക്കണം.'
പിറ്റേന്നു ശ്രീദേവിക്കായി സാലി കാത്തുനിന്നു..
'മടുത്തെടീ മടുത്തു. ശ്രീദേവീ.., എനിക്കൊരു
ജോലി തരപ്പെടുത്തി തരുമോ...?'
'അതിയാൻ്റെ വീരമൃത്യു ആയിരുന്നു...!'
'ഞെരുക്കമാടീ..; മൂന്നാ പിള്ളേര്..!'
'പെണ്ണേ, ഞാനുണ്ടെടീ നിൻ്റെ കൂടെ.!'
'പി.എസ്.സി.ക്കുള്ള പുസ്തകങ്ങളൊക്കെ,
നീയേ വീട്ടിൽവന്നെടുത്തോണം!
ഞായറാഴ്ച കുന്നു കയറി വാടി..'
നികുതികൊടുക്കുന്നവരുടെ പ്രശ്നപരിഹാര-
ക്കാരാണ്, താലൂക്കാഫീസ്സിലെ ജോലിക്കാ-
രെന്നു കരക്കാർക്കു മനസ്സിലായി തുടങ്ങി...
'ഇവർക്കിതെന്തിൻ്റ അസുഖമാ സൂപ്രണ്ടേ..?'
'മലയിറങ്ങി വരുന്നവഴി, നാട്ടുകാരുടെ സകല
പരാതികളും വാങ്ങി, ഇരിക്കപൊറുതിയി-
ല്ലാതെ പൊതിച്ചോറാക്കി കൊണ്ടുവരും.'
'സ്മാരകചിഹ്നം കുത്തി കയ്യൊടിഞ്ഞു..'
'വല്ലപ്പോഴും ആ ശിപ്പായിക്കു ചായച്ചിലവ്
കിട്ടുമായിരുന്നു..; അതും നിലച്ചു..'
മല്ലപ്പള്ളി തഹസ്സീൽദാരുടെ ശുപാർശപ്രകാരം,
കാനറാബാങ്കിൽ, സാലിക്കൊരു ജോലികിട്ടി.!
ചായക്കടയിൽനിന്നും... കുറിപ്പു വന്നു..
'ഇന്നുവൈകുന്നേരം,..വീട്ടിലേക്കുള്ള യാത്ര..
വേറൊരു ദിശയിലൂടെ, നമ്മൾ ആട്ടോറിക്ഷാ-
യിൽ പോയാലോ..സവിനയം..മേജർജി.'
ശ്രീകുട്ടിയെ കാത്തു മേജർജി
ചായകടയിൽ ഉണ്ടായിരുന്നു..
'ഒരു ചായ കുടിച്ചാലോ..?
'ഓ..പിന്നെന്താ..; പഴംപൊരിയില്ലേ അമ്മാവാ..'
മുച്ചാടൻവണ്ടി ഓടിതുടങ്ങി.!
പാതിയ്കാട്ടുപള്ളി നടയോരം നിൽക്കുന്ന
വികാരിയച്ചനെ കണ്ട്, വണ്ടി ഓരമാക്കി..!
മേജർജി വണ്ടിയിൽനിന്നും ഇറങ്ങി..
'അച്ചൻ അറിയുന്ന ആളാ.! തടിയൂർ
ഹൈസ്കൂളിൽ, ഒന്നിച്ചു പഠിച്ചിട്ടുണ്ട്.!'
ശ്രീദേവിയമ്മാൾ പുറത്തേക്കിറങ്ങി..
'എടീ ശ്രീദേവീ... എവിടെ ആയിരുന്നെടീ നീ..?
ഞാൻ ഇന്നലെ നമ്മുടെ വാസുപിള്ളയെ
കണ്ടു. അവൻ ഇവിടുത്തെ പോസ്റ്റുമാനാ...'
'പുറമുറ്റത്തൂന്ന് മല്ലപ്പള്ളീലു വന്നപ്പോൾ...,
ദേ..,താലൂക്കു മുഴുവൻ..പുറമുറ്റം...!'
'നിനക്കിപ്പോൾ എന്നതാടീ പണി.?
നിങ്ങളുടെ കല്യാണം ഞാൻ നടത്തിയാൽ മതിയോ..?'
'താലൂക്കാഫീസ്സിലൊരു ചെറിയ ജോലിയുണ്ടേ'
'അച്ചോ ശ്രീദേവി ഇവിടെ തഹസ്സീൽദാരാ..!'
'പേഴ്സണലായിട്ടു പറഞ്ഞാൽ..,
രണ്ടിനേം പുഞ്ചയിൽ.., മാമോദീസ്സാ മുക്കിക്കോട്ടേ..?'
'വണ്ടി വിട്ടോ..' മേജർജി ആഞ്ജാപിച്ചു..!
'ശ്രീകുട്ടീ..., ജലജേടേം ഇവൻ്റേം കല്യാണത്തി-
നുള്ള അപേക്ഷ കൊടുത്തോ..?'
'പിന്നേ..ശിവേട്ടാ...ഒന്നിങ്ങു വന്നേ..!'
ആലയിലേക്കു നോക്കി, ചെല്ലം കൂവി വിളിച്ചു..
'എന്നേ, അക്കരെ ആശുപത്രിയിലാക്കണം..!'
ചെല്ലമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!
ശസ്ത്രക്രിയയ്കുള്ള ഒരുക്കം ആരംഭിച്ചു..!
'രക്തം വേണ്ടിവരും; ഇവിടൊക്കെ കാണണം.!'
'ശസ്ത്രക്രീയ വിജയകരമായിരുന്നു..; പക്ഷേ
കുട്ടികൾക്ക്..ഭാരം പോരാ; ഒരുമാസത്തോളം
ഇവിടെ 'ഇങ്കുബേറ്ററിൽ' സൂക്ഷിക്കണം..'
'പുറത്തൂന്ന് സന്ദർശകരേ അനുവദിക്കില്ല.;
നവജാതർക്ക് 'അണുബാധ' ഉണ്ടാകും..'
'സ്വന്തക്കാർക്കു പറഞ്ഞു കൊടുക്കണം..;
ശീദേവിക്കും, രെശ്മിയ്കും പഠിപ്പുണ്ടല്ലോ..;
അവിടെ എല്ലാവരേം പറഞ്ഞു മനസ്സിലാക്കുക'

------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.