'വല്ലാതെ എണ്ണ തേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടാ'; സംസ്ഥാന ബജറ്റിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യൂ

'വല്ലാതെ എണ്ണ തേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടാ'; സംസ്ഥാന ബജറ്റിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യൂ

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യൂ. വോട്ട് ചുരത്താന്‍ കിറ്റിന്റെ സാധ്യതകള്‍ ഇല്ലാതായപ്പോള്‍ ഒരേ ഒരു രക്ഷ ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്ത സ്വപ്നങ്ങള്‍ കുത്തിനിറച്ച ബജറ്റ് മാത്രമാണെന്ന് ജോയ് മാത്യു.

വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടാ എന്ന പരിഹാസത്തോടെ ജോയ് മാത്യൂ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പരിഹാസം.

ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തില്‍ അവതരിപ്പിച്ച സര്‍ക്കാരിന്റെ ബജറ്റില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നുമായിരുന്നു അദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.