ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

ഇന്ത്യയിൽ കൊവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്യാത്ത കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഒന്ന് മുതല് അഞ്ച് വരെയുള്ള ക്ലാസുകളാണ് തുറന്നത്. ആദ്യ കൊവിഡ് 19 കേസ് റിപ്പോർട്ട്‌ ചെയ്ത് എട്ട് മാസം പിന്നിടുമ്പോൾ രാജ്യത്ത് വൈറസ് വ്യാപനം അതിരൂക്ഷമാണ്.

 പ്രാദേശിയ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച ശേഷമാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ കേന്ദ്ര ഭരണ ചുമതലയുള്ള ദിനേശ്വർ ശർമ്മ എത്തിയത്. 6 മുതല് 12 വരെയുള്ള ക്ലാസുകൾ സെപ്തംബര് 21 ന് പുനരാരംഭിച്ചിരുന്നു. പ്രീ പ്രൈമറി തലത്തിലെ ക്ലാസുകളും ഉടന് പുനരാരംഭിക്കുമെന്നാണ് ദി ഇന്ത്യന് എക്സ്പ്രസ് റിപ്പോർട്ട്‌ ചെയ്തു.

ഭൂരിഭാഗം കുട്ടികളും ക്ലാസുകളിലേക്ക് മടങ്ങി എത്തിയതായാണ് അധ്യാപകരും പറയുന്നത്. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തെർമൽ സ്കാനിങ്ങിന് ശേഷമാണ് വിദ്യാർഥികളെ സ്കൂളിലേക്ക് പ്രവേശിപ്പിച്ചത്.

 സാമൂഹ്യ അകലം പാലിച്ചാണ് ക്ലാസുകൾ തുറന്നത് . ഒരു ബെഞ്ചിൽ രണ്ട് പേർ എന്ന നിലയ്ക്കാണ് ക്ലാസിൽ പങ്കെടുക്കേണ്ടത്. ക്ലാസ് ആരംഭിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾ കൈകൾ കഴുകണം. ഇടവിട്ടുള്ള ദിവസങ്ങളില് ഉച്ച വരെയാണ് ക്ലാസുകള് നടക്കുക.64000 ആളുകൾ മാത്രമുള്ള ലക്ഷദ്വീപിൽ തുടക്കത്തിൽ സ്വീകരിച്ച കർശന നിലപാടാണ് വൈറസ് വ്യാപനത്തെ ചെറുത്തത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.