ചെന്നൈ: പരിശീലനത്തിനിടെ പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം എം.എസ് ധോണിയുടെ പരിക്ക് പൂര്‍ണമായും ഭേദമാകാന്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ സീസണിലെ ആറ് മത്സരങ്ങള്‍ ധോണിക്ക് നഷ്ടമായേക്കും. ധോണിയുടെ അഭാവത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ആയിരിക്കും ചെന്നൈയുടെ വിക്കറ്റ് കീപ്പര്‍ ആകുക.
ഏപ്രില്‍ മാസം അവസാനത്തോടെ മാത്രമേ താരം പരിക്കില്‍ നിന്ന് മോചിതനാകൂ എന്നാണ് സൂചന. ധോണി ടീമിലേക്ക് തിരിച്ചെത്തിയാലും 'ഇംപാക്ട് സബ്' ആയാകും ഇനി കളത്തിലിറങ്ങുക.
ധോണിയുടെ പരിക്കിന്റെ വാര്‍ത്തകള്‍ വന്നതോടെ ഐപിഎല്ലില്‍ നിന്നുള്ള അദേഹത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും ആക്കം കൂടിയിട്ടുണ്ട്. കാല്‍മുട്ടിന് നിരന്തരമായ വേദനകളടക്കമുള്ള പ്രശ്നങ്ങള്‍ നാല്‍പ്പത്തിനാലുകാരനായ താരം നേരിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്.
തിങ്കളാഴ്ച ഗുവാഹത്തിയില്‍ ആണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ആദ്യ മത്സരം. ഈ മത്സരത്തില്‍ സഞ്ജു വിക്കറ്റ് കീപ്പര്‍ ആകും എന്ന കാര്യം ഉറപ്പായി. ഈ സീസണില്‍ 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു സഞ്ജുവിനെ ചെന്നൈയില്‍ എത്തിച്ചത്. സഞ്ജുവിനു പുറമെ ലേലത്തില്‍ 14.20 കോടി മുടക്കി സിഎസ്‌കെ കാര്‍ത്തിക് ശര്‍മയേയും ടീമിലെത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.