ടെൽ അവീവ്: ലോകമെമ്പാടുമുള്ള യഹൂദർക്കെതിരെയുള്ള അതിക്രമങ്ങളിൽ 2025 ൽ വൻ വർoനവ് രേഖപ്പെടുത്തി. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണങ്ങൾക്കാണ് കഴിഞ്ഞ വർഷം ലോകം സാക്ഷ്യം വഹിച്ചതെന്ന് ടെൽ അവീവ് സർവകലാശാല പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ പറയുന്നു.
വിവിധ രാജ്യങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു.1994 ലെ അർജന്റീന സ്ഫോടനത്തിന് ശേഷം യഹൂദർക്കെതിരെ നടക്കുന്ന ഏറ്റവും മാരകമായ അക്രമങ്ങളാണിത്. ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ജൂതവിരുദ്ധ സംഭവങ്ങൾ കുതിച്ചുയർന്നു.
ബ്രിട്ടനിൽ 2024 ൽ 3,556 സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2025 ൽ ഇത് 3,700 ആയി ഉയർന്നു. സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന കാനഡയിൽ 2024 ലെ 6,219 സംഭവങ്ങളിൽ നിന്ന് 2025-ൽ 6,800 ആയി വർദ്ധനവുണ്ടായി. ഓസ്‌ട്രേലിയയിൽ ഗാസ യുദ്ധത്തിന് മുൻപ് (2022) ആകെ 472 സംഭവങ്ങൾ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ യുദ്ധത്തിന് ശേഷം ഈ കണക്കുകളിൽ വൻ കുതിച്ചുചാട്ടമുണ്ടായി. 2024 ഒക്ടോബർ-ഡിസംബർ കാലയളവിൽ 492 സംഭവങ്ങൾ നടന്നപ്പോൾ 2025 ൽ ഇതേ കാലയളവിൽ അത് 588 ആയി വർദ്ധിച്ചു.
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും വിദ്വേഷ പ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും കുറവുണ്ടാകാത്തത് സമൂഹത്തിൽ വിദ്വേഷം ആഴത്തിൽ വേരൂന്നിയതിന്റെ സൂചനയാണെന്ന് ചീഫ് എഡിറ്റർ ഉറിയ ഷാവിത് വ്യക്തമാക്കി. ശാരീരിക ആക്രമണങ്ങൾക്ക് പുറമെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളും ശക്തമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.