ലാഹോര്‍: പാക് ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സ്ഥാപക അംഗമായ ഭീകരന്‍ അമീര്‍ ഹംസ വെടിയേറ്റു. പാകിസ്ഥാനിലെ ലാഹോറില്‍ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിന് പുറത്തു വച്ചാണ് അമീറിന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമല്ല. അമീര്‍ ഹംസയെ വെടിവച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് ലാഹോര്‍ പൊലീസ് പറഞ്ഞു. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1985 നും 1986 നുമിടയില്‍ ഭീകരരായ ഹാഫിസ് സയീദും അമീര്‍ ഹംസയും ചേര്‍ന്നാണ് ലഷ്‌കറെ തൊയ്ബ സ്ഥാപിച്ചത്. ഇന്ത്യയിലടക്കം നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ആമിര്‍ ഹംസയെന്ന ഈ കൊടും ഭീകരനായിരുന്നു.
ഹാഫിസ് സയീദ് കഴിഞ്ഞാല്‍ ലഷ്‌കറെ തൊയ്ബയുടെ രണ്ടാമത്തെ പ്രധാന നേതാവായാണ് അമീറിനെ കണക്കാക്കുന്നത്. അമേരിക്ക ഇയാളെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. 1959 ല്‍ ജനിച്ച ഹംസ അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് ലഷ്‌കറെയ്ക്ക് രൂപം നല്‍കുന്നത്.
തീവ്ര പ്രസംഗങ്ങളിലൂടെയും ലഷ്‌കറിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയും ഇയാള്‍ കുപ്രസിദ്ധി നേടിയിരുന്നു. അമീര്‍ ഹംസ ഉള്‍പ്പെടെയുള്ള 17 ഭീകരവാദികള്‍ ചേര്‍ന്നാണ് ലഷ്‌കറെ തൊയ്ബ സ്ഥാപിച്ചത്.
ഭീകര സംഘടനയുടെ നേതൃത്വത്തില്‍ പ്രധാനപങ്ക് വഹിച്ചിരുന്ന ഇയാള്‍, ലഷ്‌കറിനായുള്ള പണം സ്വരൂപിക്കുന്നതിനും റിക്രൂട്ട്‌മെന്റിനും ഭീകരരെ മോചിപ്പിക്കാനുമുള്ള ചര്‍ച്ചകളിലും സജീവമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.