കഴുതപ്പുറത്തേറി സഞ്ചരിക്കുന്ന വായനാശാല

കഴുതപ്പുറത്തേറി സഞ്ചരിക്കുന്ന വായനാശാല

പലതരം വായനാശാലകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. പലതരത്തിലുള്ള വാഹനങ്ങളിലെ സഞ്ചരിക്കുന്ന വാഹനങ്ങളും നമുക്ക് പരിചിതമാണ്. എന്നാല്‍ കഴുതപ്പുറത്തേറി സഞ്ചരിക്കുന്ന വായനാശാലയെക്കുറിച്ച് അദികമാരും കേള്‍ക്കാന്‍ ഇടയില്ല. അങ്ങനേയും ഉണ്ട് ഒരു വായനാശാല.

ബിബിലിയോബ്യൂറോ എന്നാണ് ഈ വായനാശാലയുടെ പേര്. ആല്‍ഫ, ബെറ്റോ എന്നിങ്ങനെ രണ്ട് പേരുകളുള്ള കഴുതപ്പുറത്താണ് ബിബിലിയോബ്യൂറോ പുസ്തകശാല. കൗതുകകരമായ ഈ വായനാശാലയ്ക്ക് തുടക്കം കുറിച്ചത് ലൂയിസ് സോറിയാനോ എന്നയാളാണ്. കൊളംബിയയുടെ കരീബിയന്‍ തീരത്തുള്ള ഡിപാര്‍ട്ട്‌മെന്റ് ഓഫ് മഗ്ദലനായിലെ മുന്‍സിപ്പാലിറ്റികളിലാണ് ബിബിലിയോബ്യാറോയുടെ സഞ്ചാരം.


ഇനി സഞ്ചരിക്കുന്ന വായനാശാലയുടെ ആരംഭത്തെക്കുറിച്ച്... കുട്ടിക്കാലം മുതല്‍ക്കേ പുസ്തകങ്ങള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നു ലൂയിസ് സോറിയാനോയ്ക്ക്. അദ്ദേഹം നിരവധി പുസ്തകങ്ങളും വായിച്ചിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപകനായി തീര്‍ന്ന ലൂയിസ് സോറിയാനോ മറ്റുള്ളവര്‍ക്കും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അവഭോധം നല്‍കാന്‍ ആഗ്രഹിച്ചു. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഈ ആഗ്രഹത്തില്‍ നിന്നുമാണ് 1990-കളുടെ അവസാനത്തില്‍ അദ്ദേഹം സഞ്ചരിക്കുന്ന വായനാശാലയ്ക്ക് തുടക്കം കുറിച്ചത്.

തുടക്കത്തില്‍ എഴുപത് പുസ്തകങ്ങളായിരുന്നു ഈ വായനാശാലയില്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുന്ന സാഹസിക കഥകളാണ് പുസ്തകങ്ങളിലേറെയും. പുസ്തകങ്ങള്‍ പണം നല്‍കി വാങ്ങി വായിക്കാന്‍ സാധിക്കാത്ത സാധാരണക്കാരയ കുട്ടികളെ സംബന്ധിച്ച് ഏറെ സഹാകരമാണ് ഈ ബിബിലിയോബ്യൂറോ.


ഒരിക്കല്‍ പുസ്തകങ്ങളുമായുള്ള ലൂയിസ് സോറിയാനോയുടെ യാത്രയ്ക്കിടെ ഒരു അപകടം സംഭവിച്ചു. ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു അദ്ദേഹത്തിന്. ഒരു കാല്‍ പോലും നഷ്ടപ്പെട്ടു. എന്നാല്‍ ഇതൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. ആ വേദനകളേയും മറന്ന് അദ്ദേഹം പുസ്തകങ്ങള്‍ക്കൊണ്ട് സഞ്ചരിച്ചു. അനേകര്‍ക്ക് വായാനയുടെ വെളിച്ചം പകരാന്‍....


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26