ആറു വർഷം മുൻപ് വരെ നിരീശ്വരവാദി; ഇന്ന് മാതൃരാജ്യത്തിനായി പ്രാർത്ഥനാ തീർത്ഥാടനവുമായി കൊളംബിയൻ പ്രസിഡന്റ്

ആറു വർഷം മുൻപ് വരെ നിരീശ്വരവാദി; ഇന്ന് മാതൃരാജ്യത്തിനായി പ്രാർത്ഥനാ തീർത്ഥാടനവുമായി കൊളംബിയൻ പ്രസിഡന്റ്

ബൊഗോട്ട: കൊളംബിയയുടെ നിയുക്ത പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയേല രാജ്യത്തിന്റെ ഭാവി ദൈവകരങ്ങളിൽ ഭരമേൽപ്പിക്കുന്നു. തന്റെ ഭരണത്തുടക്കത്തിന് മുന്നോടിയായി കൊളംബിയയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രാർത്ഥനാ തീർത്ഥാടനം നടത്തിയിരിക്കുകയാണ് അദേഹം.

'മാതൃരാജ്യത്തിനായുള്ള പ്രത്യാശയുടെ തീർത്ഥാടനം' എന്ന് വിശേഷിപ്പിച്ച ഈ യാത്ര ജൂൺ 26 നാണ് ആരംഭിച്ചത്. രാജ്യത്തെ സുരക്ഷയ്ക്കും സമാധാനത്തിനും സുരക്ഷാ സേനയുടെയും ഓരോ കുടുംബത്തിന്റെയും സംരക്ഷണത്തിനുമായാണ് അബെലാർഡോ പ്രാർത്ഥിച്ചത്. എൽ മോറോ ദേവാലയം, ഔവർ ലേഡി ഓഫ് ദി റെമഡീസ് കത്തീഡ്രൽ, സുക്രെയിലെ മൈനർ ബസിലിക്ക തുടങ്ങി പ്രധാനപ്പെട്ട നിരവധി ദേവാലയങ്ങൾ സന്ദർശിച്ചു.

തന്റെ ജീവിതവും സേവനവും ദൈവമാതാവിന്റെ മാധ്യസ്ഥതയിൽ സമർപ്പിച്ചതായി അദേഹം വ്യക്തമാക്കി. "ഒരു ജനത തങ്ങളുടെ വിധി ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കുമ്പോൾ, അവിടെ എപ്പോഴും പ്രത്യാശയുണ്ടാകും," എന്ന് എസ്പ്രിയേല പറഞ്ഞു.

ഏറ്റവും കൗതുകകരമായ കാര്യം വെറും ആറു വർഷം മുൻപ് വരെ കടുത്ത നിരീശ്വരവാദിയായിരുന്നു നിയുക്ത പ്രസിഡന്റ് എന്നതാണ്. എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അപ്രതീക്ഷിത മരണം വിശ്വാസത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ആ സംഭവം തന്നെ ദൈവത്തെ കണ്ടുമുട്ടാൻ സഹായിച്ചുവെന്ന് തന്നെ വെളിപ്പെടുത്തിയിരുന്നു. 'ഡിഫൻഡേഴ്സ് ഓഫ് ദി ഹോംലാൻഡ്' പാർട്ടി നേതാവായ എസ്പ്രിയേല ആത്മീയമായ ഉണർവോടെയാണ് തന്റെ ഭരണത്തിലേക്ക് പ്രവേശിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.