ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ അനിയന്ത്രിതമായ ഉപയോഗം തടയുന്നതിനായി ജീവനക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടെസ്‌ല. ഇലോണ്‍ മസ്‌കിന്റെ നിര്‍ദേശ പ്രകാരം നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ പ്രകാരം ഓരോ ജീവനക്കാരനും ആഴ്ചയില്‍ പരമാവധി 200 ഡോളര്‍ (ഏകദേശം 16,500 രൂപ) മൂല്യമുള്ള എഐ സേവനങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.
കമ്പനിയുടെ പ്രവര്‍ത്തനച്ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമായി ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ജീവനക്കാര്‍ ആയിരക്കണക്കിന് ഡോളറിന്റെ എഐ ടോക്കണുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എഐ ഉപയോഗത്തിന് കൃത്യമായ പ്രതിവാര പരിധി നിശ്ചയിക്കാന്‍ ടെസ്‌ല നിര്‍ബന്ധിതമായത്.
വരും ദിവസങ്ങളില്‍ ജീവനക്കാരുടെ ടോക്കണ്‍ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് റാങ്ക് നല്‍കാനും ടെസ്‌ല പദ്ധതിയിടുന്നുണ്ട്. ഈ റാങ്കിങ് സംവിധാനം വഴി ഓരോ ജീവനക്കാരനും എത്രത്തോളം എഐ ടോക്കണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കൃത്യമായി നിരീക്ഷിക്കാനും വിലയിരുത്താനും കമ്പനിക്ക് സാധിക്കും.
ഓപ്പണ്‍ എഐ, ആന്ത്രോപിക്, എക്സ്എഐ തുടങ്ങിയ പ്രമുഖ എഐ മോഡലുകള്‍ ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ബോട്ടിന്‍ റോക്കറ്റ് എന്ന പേരില്‍ ഒരു ആന്തരിക പ്ലാറ്റ്ഫോമിന് ടെസ്‌ല നേരത്തെ തുടക്കമിട്ടിരുന്നു. എന്നാല്‍ ഇതിലൂടെയുള്ള അമിത ചെലവ് നിയന്ത്രിക്കാന്‍ പുതിയ പരിധി നിശ്ചയിച്ചതോടെ ജീവനക്കാര്‍ ഇനി മുതല്‍ എഐ ടൂളുകള്‍ കൂടുതല്‍ ജാഗ്രതയോടെയും കാര്യക്ഷമമായും മാത്രമേ ഉപയോഗിക്കൂ എന്ന് കമ്പനി ഉറപ്പാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.