ഇറാന് നേരെ രാത്രി വീണ്ടും അതിശക്തമായ തിരിച്ചടി ഉണ്ടായേക്കും: മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

ഇറാന് നേരെ രാത്രി വീണ്ടും അതിശക്തമായ തിരിച്ചടി ഉണ്ടായേക്കും: മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇന്ന് രാത്രി വീണ്ടും കനത്ത തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. മേഖലയിലെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി നേരത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം അമേരിക്ക ഇറാനെതിരെ ശക്തമായ ആക്രമണം നടത്തിയെന്നും അതിന്റെ തുടര്‍ച്ച എന്നോണം ഇന്ന് രാത്രിയിലും ശക്തമായ നടപടികള്‍ ഉണ്ടായേക്കുമെന്നും അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് അറിയിച്ചു. അന്താരാഷ്ട്ര കപ്പല്‍ പാതകളില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ അത്യന്തം അപലപനീയമാണെന്ന് വിശേഷിപ്പിച്ച ട്രംപ്, മേഖലയില്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.

ഇറാന്റെ ആണവായുധ ശേഷിയും യുദ്ധ സജ്ജീകരണങ്ങളും പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ പ്രഥമ ലക്ഷ്യം. പശ്ചിമേഷ്യയില്‍ പതിറ്റാണ്ടുകളായി തുടരുന്ന അസ്ഥിരതയ്ക്ക് കാരണം ഇറാന്റെ നിലപാടുകളാണെന്ന് ആരോപിച്ച യു.എസ് പ്രസിഡന്റ്, ഇനി ആരെയും ഉപദ്രവിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും വ്യക്തമാക്കി. നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇറാന് ഒരിക്കലും ആണവായുധം കൈവശം വെക്കാന്‍ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് അമേരിക്ക മുന്‍പോട്ടു വെയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.