റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് റെയില്‍ പാത: പുതിയ ആശയവുമായി റഷ്യന്‍ ഉപപ്രധാനമന്ത്രി

റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് റെയില്‍ പാത: പുതിയ ആശയവുമായി റഷ്യന്‍ ഉപപ്രധാനമന്ത്രി

മോസ്‌കോ: ചരക്ക് ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനായി റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ട്രെയിന്‍ സര്‍വീസ് എന്ന ആശയവുമായി റഷ്യന്‍ ഉപപ്രധാനമന്ത്രി മരാട്ട് ഖൂസ്നുലിന്‍.

ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം എളുപ്പമാക്കുന്നതിനും ഇന്ത്യന്‍ മഹാസമുദ്ര മേഖലകളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാനും ഇത്തരം പദ്ധതി അനിവാര്യമാണെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യലെത്താന്‍ കരയിലൂടെ ഏത് പാത വേണമെങ്കിലും സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലും ബോസ്ഫറസ് കടലിടുക്കിലുമുള്ള യുദ്ധ സാഹചര്യങ്ങളും സുരക്ഷാ ഭീഷണികളും ഒഴിവാക്കുക എന്ന ലക്ഷ്യംകൂടി ഇത്തരമൊരു ബദല്‍ മാര്‍ഗം തേടുന്നതിനു പിന്നിലുണ്ടെന്നാണ് സൂചന.

ഈ റെയില്‍ ശൃംഖല യാഥാര്‍ത്ഥ്യമായാല്‍ റഷ്യയില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രമേഖലകളിലേക്കുള്ള ചരക്കുനീക്കം സുഗമമാകും. ഏഷ്യയിലെ വ്യാപാര ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കും അത് ഇടയാക്കും.

നിലവില്‍ 7,200 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോര്‍ (ഐ.എന്‍.എസ്.ടി.സി) വഴിയാണ് ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടെയിലെ കരമാര്‍ഗമുള്ള ചരക്കുനീക്കം പ്രധാനമായി നടക്കുന്നത്.

റഷ്യയില്‍ നിന്ന് അസര്‍ബൈജാന്‍, കസഖ്സ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ എന്നിവിടങ്ങങ്ങളിലേക്കും അവിടെ നിന്ന് ഇറാനിലേക്കും ട്രെയിന്‍ മാര്‍ഗം ചരക്ക് എത്തിക്കും. ചബഹാര്‍ പോലുള്ള തുറമുഖങ്ങളില്‍ നിന്ന് മുംബയിലേക്ക് കപ്പല്‍ മാര്‍ഗം എത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.