വാഷിങ്ടണ്‍: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കുട്ടികള്‍ക്കും കുടുംബത്തിനും ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് അവര്‍ സ്ഥാനമൊഴിയുന്നതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവി ഒഴിയുമെങ്കിലും ലീവിറ്റ് തന്റെ ഉപദേശകയായി തുടരുമെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതിന് പിന്നാലെ വിഷയത്തില്‍ സ്ഥിരീകരണവുമായി കരോലിന്‍ ലീവിറ്റും രംഗത്ത് വന്നു. വൈറ്റ് ഹൗസ് പോഡിയത്തില്‍ പ്രസിഡന്റിന് വേണ്ടി സംസാരിക്കാനുള്ള അവസരം നല്‍കിയതിന് പ്രസിഡന്റ് ട്രംപിനോട് നന്ദിയുണ്ടെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ലിബറല്‍ മാധ്യമങ്ങളെ ഉത്തരവാദിത്വ ബോധമുള്ളവരാക്കാനും പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള സത്യങ്ങള്‍ ജനങ്ങള്‍ അറിയുന്നുവെന്ന് ഉറപ്പാക്കാനും ഇക്കാലയളവില്‍ കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ് ഇരുപത്തെട്ടുകാരിയായ കരോലിന്‍ ലീവിറ്റ്. അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖ്യ വക്താവാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നേട്ടവും ലീവിറ്റിനായിരുന്നു.
വാര്‍ത്താ സമ്മേളനങ്ങള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന ലീവിറ്റ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ശ്രദ്ധേയയായിരുന്നു. കഴിഞ്ഞ മെയില്‍ തനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതായി കരോലിന്‍ ലീവിറ്റ് അറിയിച്ചിരുന്നു. വിവിയാന എന്നാണ് കുഞ്ഞിന് പേരിട്ടതെന്നും അവര്‍ പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.