ന്യൂഡല്‍ഹി: കഴിഞ്ഞ നവംബറില്‍ രാജ്യത്തെ ഞെട്ടിച്ച് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന് പിന്നില്‍ 'അല്‍-ഖ്വയ്ദ ഇന്‍ ദി ഇന്ത്യന്‍ സബ് കോണ്ടിനന്റ്' (എക്യുഐഎസ്) ആണെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ സ്ഥിരീകരിച്ചു.
യു.എന്‍ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിങ് ടീം തയ്യാറാക്കിയ മുപ്പത്തെട്ടാമത് റിപ്പോര്‍ട്ടിലാണ് ചെങ്കോട്ട ആക്രമണത്തിലെ അല്‍-ഖ്വയ്ദയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശമുള്ളത്.
ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അല്‍-ഖ്വയ്ദയുടെ സെല്ലുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഗുജറാത്തില്‍ അടുത്തിടെ എടിഎസ് അറസ്റ്റ് ചെയ്ത മൂന്ന് ഭീകരരുടെ രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സംഘടന ചെറിയ സെല്ലുകളായി തിരിഞ്ഞ് സാമ്പത്തിക-ലോജിസ്റ്റിക് ശൃംഖലകള്‍ വികസിപ്പിക്കുന്ന രീതിയിലേക്ക് മാറിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അല്‍-ഖ്വയ്ദയും ഐ.എസും സംയുക്തമായി ചേര്‍ന്ന് രാസ-ജൈവ ആയുധങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ഇത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടത്തി വരികയാണെന്നും മാരക വിഷാംശങ്ങള്‍ നിര്‍മിക്കാനുള്ള നിര്‍ദേശങ്ങള്‍ ഭീകരരുടെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തിന് നടന്ന ചെങ്കോട്ട ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഹ്യുണ്ടായ് ഐ 20 കാര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉമര്‍-ഇ-നബി എന്നയാളാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.