കാലിഫോര്‍ണിയ ഇരട്ടക്കൊലപാതകം: മലയാളി യുവതികളെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അവ്യക്തത തുടരുന്നു; നടുക്കം മാറാതെ പ്രവാസി ലോകം

കാലിഫോര്‍ണിയ ഇരട്ടക്കൊലപാതകം: മലയാളി യുവതികളെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അവ്യക്തത തുടരുന്നു; നടുക്കം മാറാതെ പ്രവാസി ലോകം

കാലിഫോര്‍ണിയ: അമേരിക്കയിലെ മില്‍പിറ്റാസില്‍ രണ്ട് മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് പ്രവാസി മലയാളികളും നാട്ടിലുള്ള ബന്ധുക്കളും. സുഹൃത്തുക്കളായ തൃശൂര്‍ മുടിക്കോട് സ്വദേശിനി അഞ്ജന (35), കോട്ടയം കുറിച്ചി സ്വദേശിനി ആന്‍ മേരി മാത്യു (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും പാലാ മൂന്നിലവ് സ്വദേശിനിയുമായ അനില (34) മില്‍പിറ്റാസ് പൊലീസ് കസ്റ്റഡിയിലാണ്.


വര്‍ഷങ്ങളായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന യുവതികള്‍ക്കിടയില്‍ ഇത്തരമൊരു ദാരുണ സംഭവത്തിലേക്ക് നയിച്ച വൈരാഗ്യം എന്താണെന്ന് കണ്ടെത്താന്‍ കുടുംബത്തിനോ പൊലീസിനോ ഇതുവരെ സാധിച്ചിട്ടില്ല. അടുത്തിടെ ജോലി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന അനിലയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ള അനിലയുടെ ഔദ്യോഗിക മൊഴിപ്പകര്‍പ്പ് ലഭ്യമായാല്‍ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.


കൊല്ലപ്പെട്ട ആന്‍ മേരി മില്‍പിറ്റാസിലെ സ്‌കൂള്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഇവര്‍ നാട്ടിലെത്തി മടങ്ങിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് സൗകര്യമൊരുക്കും. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും പ്രാദേശിക മലയാളി അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ ഭൗതിക ശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.