ആന്റി റേഡിയേഷൻ മിസൈൽ 'രുദ്രം 1' പരീക്ഷണം വിജയം

ആന്റി റേഡിയേഷൻ മിസൈൽ 'രുദ്രം 1' പരീക്ഷണം വിജയം

ആന്റി റേഡിയേഷൻ മിസൈൽ 'രുദ്രം 1' പരീക്ഷണം വിജയം

 ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യ റേഡിയേഷൻ മിസൈൽ 'രുദ്രം 1' ഒഡിഷയിലെ ബാലസോറിലെ വ്യോമസേനയുടെ ടെസ്റ്റിംഗ് റേഞ്ചിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു. ശത്രു റഡാർ ഓഫ് ആക്കിയാലും തിരഞ്ഞുപിടിച്ച് തകർക്കുന്നതാണ് 'രുദ്രം 1 'ന്റെ പ്രത്യേകത. ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തിൽ പറക്കാൻ സാധി ക്കും എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വിക്ഷേപണ ഉയരം അനുസരിച്ച് 250 കിലോമീറ്റർ വരെ ദൂരത്തിൽ സഞ്ചരിച്ച ശത്രു രാജ്യത്തിന്റെ റഡാറിനെയും ആശയവിനിമയ സംവിധാനങ്ങളെയും കൃത്യമായി തകർക്കാൻ 'രുദ്രം1' ഒന്നിന് സാധിക്കും. യുഎസിന്റെ എഫ്-16 യുദ്ധവിമാനത്തെ ക്കാൾ മികച്ച ഇന്ത്യയുടെ സുഖോയ് -30 ജെറ്റ് വിമാനത്തിൽ നിന്നാണ് 'രുദ്രം 1' വിക്ഷേപിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'രുദ്രം 1' മിസൈലിന്റെ നേട്ടത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.

വായു ഉപരിതല ആന്റി റേഡിയേഷൻ മിസൈലായ 'രുദ്രം1'വിക്ഷേപിച്ച തിനുശേഷവും ലക്ഷ്യം മാറ്റാൻ കഴിവുള്ളവയാണ്. 100 കിലോമീറ്റർ അകലെയുള്ള ഫ്രീക്വൻസി കൾ വരെ തിരിച്ചറിഞ്ഞ് പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ രുദ്രം 1' നു കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.