ദില്ലി: കോവിഡ് പരിശോധന ഫലം ഒരു മിനിറ്റിൽ ലഭ്യമാകുന്ന രീതിയിൽ പുതിയ സാങ്കേതിക മാർഗം വികസിപ്പിക്കാൻ ഒരുങ്ങി ഇന്ത്യയും ഇസ്രയേലും. പരിശോധന നടത്തേണ്ട ആൾ ഒരു ട്യൂബിലേക്ക് ഊതുകയാണ് ചെയ്യേണ്ടത്. ട്യൂബിനുള്ളിലെ രാസവസ്തുക്കൾക്ക് , ശ്വാസത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്ന് തിരിച്ചറിയാൻ സാധിക്കും. ഇത്തരത്തിൽ നടത്തുന്ന ഫലം മുപ്പതു മുതല് അമ്പത് സെക്കന്ഡിനുള്ളിലൽ ലഭിക്കും എന്നതാണ് ഈ കിറ്റിന്റെ പ്രത്യേകത. പുതിയ പരിശോധനാ കിറ്റ് വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തയ്യാറാക്കാൻ സാധിക്കും എന്ന് ഇസ്രയേലിന്റെ ഇന്ത്യയിലെ അംഡബാസിഡർ റോണ് മാല്ക പറഞ്ഞു. പരിശോധനാ കിറ്റിന്റെ നിർമാണ കേന്ദ്രം ഇന്ത്യയായിരിക്കണമെന്നാണ് ഇസ്രയേല് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഫന്സ് റിസർച്ച് ആന്ഡ് ഡെവലപ്മെന്റ് ഡയറക്ടറേറ്റ് ഓഫ് ഇസ്രയേല്, ഡിഫന്സ് റിസർച്ച് ആന്ഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് (ഡി.ആര്.ഡി.ഒ.), കൗണ്സിൽ ഓഫ് സയന്റിഫിക് ആന്ഡ് ഇന്ഡസ്ട്രിയൽ റിസർ ച്ച് (സി.എസ്.ഐ.ആർ ) എന്നിവ സംയുക്തമായാണ് ഈ പരിശോധനാ കിറ്റ് വികസിപ്പിക്കുക.
നാല് വ്യത്യസ്ത സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചായിരിക്കും പുതിയ പരിശോധനാ സംവിധാനം രൂപപ്പെടുത്തുന്നത്. പുതിയ കോവിഡ്-19 പരിശോധനാ പ്രോജക്റ്റിന്റെ ജോലികൾ അവസാന ഘട്ടത്തിലാണെന്നും രണ്ടോ മൂന്നോ ആഴ്ചകൾ കൊണ്ട് കിറ്റിന്റെ കൃത്യതയാർന്ന സാങ്കേതിക വിദ്യയിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ നാല് വ്യത്യസ്ത മാർഗങ്ങൾ ഉപയോഗിച്ച് ഇസ്രയേലി ശാസ്ത്രജ്ഞർ പരിശോധിച്ചു. ബ്രെത്ത് അനലൈസർ , വോയിസ് ടെസ്റ്റ് ,ഉമിനീരിൽ നിന്ന് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന് സഹായിക്കുന്ന ഐസോതെർമൽ ടെസ്റ്റ്, പോളി അമിനോ ആസിഡ് ടെസ്റ്റ് എന്നീ പരിശോധനാ മാർഗങ്ങളാണ് ഇസ്രയേലി ഗവേഷകർ അവലംബിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പിളുകളിൽ നടത്തിയ പരിശോധനയാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നും റോൺ മാൾക്ക് വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.