മുംബൈ: റിസർവ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. പലിശ നിരക്കിൽ മാറ്റമില്ല. റീപ്പോ നിരക്ക് 4 ശതമാനമായി തുടരും. പണലഭ്യത കൂട്ടാൻ അധികമായി ഒരു ലക്ഷം കോടി രൂപ നൽകുമെന്ന് ആർ ബിഐ ഗവർണർ അറിയിച്ചു. കോവിഡ് പ്രതിസന്ധി മറികടന്ന് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ അതിവേഗ വളർ ച്ച കൈവരിക്കും. അതേ സമയം ഈ സാമ്പത്തിക വർഷം ജിഡിപിയിൽ ഒൻപതര ശതമാനം ഇടിവുണ്ടാകും. ആർ ടിജിഎസ് വഴി 24 മണിക്കൂറും പണം കൈമാറ്റം നടത്താനുളള സൗകര്യം ഡിസംബർ മുതൽ നിലവിൽ വരുമെന്ന് ആർ ബിഐ ഗവർണർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.