ട്രാജന്‍ ചക്രവര്‍ത്തിയാല്‍ വി. ക്ലെമന്റ് ഒന്നാമന്‍ മാര്‍പ്പാപ്പ ക്രിമേയയിലേക്ക് നാടുകടത്തപ്പെട്ടപ്പോള്‍ ഏ.ഡി. 99-ല്‍ തിരുസഭയുടെ അഞ്ചാമത്തെ മാര്‍പ്പാപ്പയായി വി. എവരിസ്തൂസ് തിരഞ്ഞെടുക്കപ്പെട്ടു. വളരെ പരിമിതമായ വിവരങ്ങളെ വി. എവരിസ്തൂസ് മാര്‍പ്പാപ്പയെക്കുറിച്ച് ലഭ്യമായിട്ടുള്ളു. സഭാപാരമ്പര്യമനുസരിച്ച് അദ്ദേഹം ബെത്‌ലഹേമില്‍ നിന്നുള്ള ഗ്രീക്ക് ജൂതവംശജനായിരുന്നു. അനേകര്‍ ക്രിസ്തുവില്‍ വിശ്വസിച്ചുകൊണ്ട് ക്രിസ്തുമതം സ്വീകരിക്കുകയും തത്ഫലമായി ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്തപ്പോള്‍ പാപ്പ റോമ നഗരത്തെ വിവിധ ഇടവകകളായി തിരിക്കുകയും അതിന്റെ തലവന്‍മാരായി മുതിര്‍ന്ന വൈദികരെ നിയമിക്കുകയും ചെയ്തു.
സഭക്കായുള്ള തന്റെ ആദ്യത്തെ ഇടയലേഖനത്തില്‍ ഏഴ് ഡീക്കന്മാര്‍ സഭയിലെ വേദപ്രചാര വേലകള്‍ വഴിയായും സുവിശേഷ പ്രഘോഷണങ്ങള്‍ വഴിയായും നിത്യസത്യം മാത്രമാണോ പ്രഘോഷിക്കപ്പെടുന്നത് എന്ന് നിരന്തരം നീരീക്ഷിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. തന്റെ മറ്റൊരു ഇടയലേഖനത്തിലൂടെ അദ്ദേഹം കുടുംബ ബന്ധത്തിന്റെ മഹത്വം വിവരിച്ചുക്കൊണ്ട് ഭാര്യാ-ഭര്‍തൃ ബന്ധത്തെ ഒരു രൂപതയും രൂപതാദ്ധ്യക്ഷനായ മെത്രാനും തമ്മിലുള്ള ബന്ധവുമായി ഉപമിച്ചതു വളരെ പ്രസിദ്ധമാണ്. എവരിസ്തൂസ് മാര്‍പ്പാപ്പയുടെ ഭരണക്കാലത്താണ് വി. യോഹനാന്‍ ശ്ലീഹാ പാത്‌മോസ് ദ്വീപില്‍വെച്ച് രക്തസാക്ഷിത്വം സ്വീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.
സഭാപാരമ്പര്യമനുസരിച്ച് എവരിസ്തൂസ് മാര്‍പ്പാപ്പ ഏ.ഡി. 109-ല്‍ രക്തസാക്ഷിത്വം വരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. തിരുസഭ അദ്ദേഹത്തിന്റെ തിരുനാള്‍ ഒക്ടോബര്‍ 26-ാം തീയതി ആഘോഷിക്കുന്നു.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക
മുഴുവൻ മാർപാപ്പമാരുടെയും ലഘു ചരിത്രം വായിക്കുവാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26